തബുവിനെ പ്രശംസിച്ച് നടി കങ്കണ റണാവത്ത്. തബുവിന്റെ ‘ഭൂല്‍ ഭുലയ്യ 2’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ വിജയിച്ചതോടെയാണ് കങ്കണ പ്രശംസകളുമായി എത്തിയിരിക്കുന്നത്.
അമ്പതുകളില്‍ നില്ക്കുന്ന തബു ഇത്ര നല്ല പ്രകടനങ്ങള്‍ കാഴ്ച്ച വയ്ക്കുമ്പോള്‍ അത് അംഗീകരിക്കപ്പെടണമെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ഭൂല്‍ ഭുലയ്യ 2, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം വിജയിച്ചത്. രണ്ട് ചിത്രങ്ങളിലും സൂപ്പര്‍ സ്റ്റാര്‍ തബു അഭിനയിച്ചിട്ടുണ്ട്. അവരുടെ കഴിവിനെ കുറിച്ച് പറയാതിരിക്കാനാവുന്നില്ല. അമ്പതുകളിലും മുന്‍ നിരയില്‍ തന്നെ നില്ക്കുന്ന അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
അവരുടെ കഴിവും സ്ഥിരതയും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. 50കളിലും ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തി അവര്‍ കരിയറിന്റെ പീക്കിലെത്തുന്നത് അഭിനന്ദനാര്‍ഹമാണ്. അചഞ്ചലമായ സമര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. ഇത് വലിയ പ്രചോദനമാണ് എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.
ബോളിവുഡില്‍ നിരന്തരം പരാജയ ചിത്രങ്ങള്‍ എത്തിയപ്പോള്‍ കാര്‍ത്തിക് ആര്യന് നായകനായ ഭൂല്‍ ഭുലയ്യ 2 മാത്രമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 266 കോടിയില്‍ അധികം കളക്ഷന്‍ ചിത്രം നേടിയിരുന്നു. ‘ദൃശ്യം 2’ നവംബര്‍ 18 നാണ് തിയേറ്ററുകളിലെത്തിയത്. 36.97 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുളള കളക്ഷന്‍.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...