Bollywood
ആ നടന്‍ തന്നോട് മോശമായി പെരുമാറി, താന്‍ അവന്റെ കരണത്തടിച്ചു, അവന്‍ തന്നെയും തിരിച്ചടിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് നടി
ആ നടന്‍ തന്നോട് മോശമായി പെരുമാറി, താന്‍ അവന്റെ കരണത്തടിച്ചു, അവന്‍ തന്നെയും തിരിച്ചടിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് നടി
ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് നോറ ഫത്തേഹി. തന്റെ നൃത്തമികവിലൂടെയാണ് നോറ താരമായി മാറിയത്. താരത്തിന്റെ ഡാന്‍സ് മികവും മെയ് വഴക്കവുമൊക്കെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയിലും താരമാണ് നോറ. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നടന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നോറ . പതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിച്ചപ്പോഴാണ് തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് താരം പറഞ്ഞത്. നടന്‍ തന്നെ അടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതായും നോറ പറയുന്നുണ്ട്.
ഒരിക്കല്‍ താന്‍ ബംഗ്ലാദേശില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആ നടന്‍ തന്നോട് മോശമായി പെരുമാറി. താന്‍ അവന്റെ കരണത്തടിച്ചു, അവന്‍ തന്നെയും തിരിച്ചടിച്ചു. താന്‍ അവനെ വീണ്ടും അടിച്ചു. അവന്‍ തന്റെ മുടിയില്‍ പിടിച്ചു വലിച്ചു. തങ്ങള്‍ തമ്മില്‍ വലിയ അടിയായി.
ഒടുവില്‍ സംവിധായകന്‍ ഇടപെട്ടു എന്നാണ് നോറ പറയുന്നത്. എന്നാല്‍ ആ നടന്‍ ആരെന്നോ സിനിമ ഏതെന്നോ വെളിപ്പെടുത്താന്‍ നോറ കൂട്ടാക്കിയില്ല. ദ കപില്‍ ശര്‍മ ഷോയില്‍ ആണ് നോറ ഇക്കാര്യം തുറന്നു പറഞ്ഞത്. ബോളിവുഡില്‍ ഐറ്റം നമ്പറുകളിലൂടെയാണ് നോറ ശ്രദ്ധ നേടുന്നത്.
റോര്‍ ടൈഗേഴ്സ് ഓഫ് സണ്‍ബര്‍ബന്‍സ് ആയിരുന്നു നോറയുടെ അരങ്ങേറ്റ സിനിമ. പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തു. മലയാളത്തിലും നോറ ഡാന്‍സ് നമ്പറുകളുമായി എത്തിയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, ഡബിള്‍ ബാരല്‍ എന്നീ മലയാളം സിനിമകളിലും നോറ അഭിനയിച്ചിട്ടുണ്ട്.
‘ആന്‍ ആക്ഷന്‍ ഹീറോ’ ആണ് നോറയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തിലെ നായകന്‍. ജയ്ദീപ് അഹ്ലാവത്താണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. അനിരുദ്ധ അയ്യര്‍ ആണ് സിനിമയുടെ സംവിധാനം.