ഒരു വെള്ളിയാഴ്ച എടുത്തുയര്‍ത്തപ്പെടും മറ്റൊരു വെള്ളിയാഴ്ച വലിച്ചെറിയപ്പെടും അതാണ് സിനിമാക്കാരുടെ ജീവിതം ; ഷാരുഖ് ഖാൻ
ബോളി വുഡ് കിംഗ് ഖാൻ ആണ് ഷാരുഖ് ഖാൻ .1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1992 ൽ ഇറങ്ങിയ ദീവാനയാണ് ആദ്യത്തെ സിനിമ. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്. ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.സിനിമയുടെ വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് പ്രേക്ഷകര്‍ ആണെന്ന് ഷാരൂഖ് ഖാന്‍. ഒരു വെള്ളിയാഴ്ചയില്‍ എടുത്തുയര്‍ത്തപ്പെടുന്നതും മറ്റൊരു വെള്ളിയാഴ്ചയില്‍ വലിച്ചെറിയപ്പെട്ടേക്കാവുന്നതുമായ ജീവിതമാണ് സിനിമാക്കാരുടേത് എന്നാണ് ഷാരൂഖ് പറയുന്നത്.
ഞാന്‍ ചെയ്ത സിനിമ ഏറ്റവും മികച്ചതാണെന്ന് സിനിമ ചെയ്യുന്നവര്‍ക്ക് തോന്നിയേക്കാം. പക്ഷേ സിനിമ വിജയിക്കുന്നത് പ്രേക്ഷകന്റെ അഭിരുചി അനുസരിച്ചാണ്. ഒരു വെള്ളിയാഴ്ചയില്‍ എടുത്തുയര്‍ത്തപ്പെടുന്നതും മറ്റൊരു വെള്ളിയാഴ്ചയില്‍ വലിച്ചെറിയപ്പെട്ടേക്കാവുന്നതുമായ ജീവിതമാണ് സിനിമാക്കാരുടേത്.
സിനിമയുടെ വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് പ്രേക്ഷകരാണ് എന്നാണ് ഷാരൂഖിന്റെ വാക്കുകള്‍. ഷാര്‍ജ ബുക്ക് ഫെയറില്‍ അതിഥിയായി എത്തിയപ്പോള്‍ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു ഷാരൂഖ്. അതേസമയം, ‘പത്താന്‍’ ആണ് ഷാരൂഖിന്റെതായി റിലീസിന് ഒരുങ്ങുന്നത്.അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം റിലീസിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും വേഷമിടും. 2017ല്‍ പുറത്തിറങ്ങിയ ‘സീറോ’ സിനിമയ്ക്ക് ശേഷം ഷാരൂഖിന്റെതായി എത്തുന്ന പുതിയ ചിത്രമാണ് പത്താന്‍.കരിയറില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു ഷാരൂഖ്. സീറോ സിനിമയ്ക്ക് ശേഷം ഈ വര്‍ഷം റിലീസ് ചെയ്ത ‘ബ്രഹ്‌മാസ്ത്ര’യിലാണ് താരം വീണ്ടും അഭിനയിച്ചത്. ഈ സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
