Connect with us

മോദി ഒറ്റയ്ക്ക് പരാജയപ്പെടുത്തിയ ’40 കള്ളന്മാര്‍’; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യ സഖ്യത്തെ പരിഹസിച്ച് കങ്കണ റണാവത്ത്

Bollywood

മോദി ഒറ്റയ്ക്ക് പരാജയപ്പെടുത്തിയ ’40 കള്ളന്മാര്‍’; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യ സഖ്യത്തെ പരിഹസിച്ച് കങ്കണ റണാവത്ത്

മോദി ഒറ്റയ്ക്ക് പരാജയപ്പെടുത്തിയ ’40 കള്ളന്മാര്‍’; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യ സഖ്യത്തെ പരിഹസിച്ച് കങ്കണ റണാവത്ത്

പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്ന് വിജയിച്ചതിന് പിന്നാലെ ഇന്ത്യ സഖ്യത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. പ്രധാനമന്ത്രിയുടെ വിജയത്തെക്കുറിച്ചും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യ സഖ്യത്തെക്കുറിച്ചുള്ള ഒരു കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് കങ്കണ അവരെ മോദി ഒറ്റയ്ക്ക് പരാജയപ്പെടുത്തിയ ’40 കള്ളന്മാര്‍ എന്ന് വിളിച്ചു.

ഒറ്റയ്‌ക്കൊരു പോരാളി അവരെയെല്ലാം തോല്‍പ്പിക്കുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ ഒരു മനുഷ്യനും 40 കള്ളന്മാരും തമ്മിലുള്ള പോരാട്ടമാണ് എന്നാണ കങ്കണ കുറിച്ചത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്ന് ആണ് കങ്കണ റണാവത്ത് വിജയിച്ചത്. തന്റെ എതിരാളിയായ കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ 74,755 വോട്ടുകള്‍ക്ക് ആണ് താരം പരാജയപ്പെടുത്തിയത്.

ബി ജെ പിയ്ക്ക് വേണ്ടി ആദ്യമായി മത്സരിച്ച കങ്കണ റണാവത്ത്, തന്റെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 537022 വോട്ടുകള്‍ നേടിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പറയുന്നു. മണിക്കൂറുകള്‍ക്ക് മുമ്പ്, നാല് തവണ ദേശീയ അവാര്‍ഡ് ജേതാവ് തന്റെ വരാനിരിക്കുന്ന വിജയത്തിന് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കിട്ടിരുന്നു.

‘ഈ സ്‌നേഹത്തിനും വിശ്വാസത്തിനും മാണ്ഡിയിലെ എല്ലാ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി… ഈ വിജയം നിങ്ങള്‍ എല്ലാവരുടേതുമാണ്, ഇത് പ്രധാനമന്ത്രി മോദിയിലും ബി ജെ പിയിലും നിങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ വിജയമാണ്’ എന്നും കങ്കണ പറഞ്ഞു. അതേ സമയം നേരത്തെ വിക്രമാദിത്യ സിങ്ങിനെയും കങ്കണ പരിഹസിച്ചിരുന്നു. ബാഗ് എടുത്ത് പോകേണ്ടി വരുമെന്നാണ് പറഞ്ഞത്.

രാജ്യത്തെ ജനങ്ങള്‍ തുടര്‍ച്ചയായ മൂന്നാം തവണയും എന്‍ ഡി എയില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയുടെ അഭൂതപൂര്‍വമായ നിമിഷമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് അദ്ദേഹം പ്രതികരിച്ചത്. ഈ സ്‌നേഹത്തിനും അനുഗ്രഹത്തിനും താന്‍ നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും പുതിയ ഊര്‍ജ്ജവും പുതിയ ഉത്സാഹവും പുതിയ തീരുമാനങ്ങളുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്ന് മോദി പറഞ്ഞു. അര്‍ണപ്പണ ബോധത്തിനും അക്ഷീണമായ പ്രയത്‌നത്തിനും എല്ലാ പ്രവര്‍ത്തകര്‍ക്കും തന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നതായു അദ്ദേഹം പറയുന്നു.

More in Bollywood

Trending

Recent

To Top