Connect with us

സെറ്റില്‍ തറ വൃത്തിയാക്കി ക്രൂവിന് വേണ്ടി ചായയുണ്ടാക്കി കൊടുത്തും തുടക്കം; ഇന്ന് യാത്ര െ്രെപവറ്റ് ജെറ്റില്‍, അഭിഷേകിന്റെ ആകെ ആസ്തി എത്രയെന്ന് കണ്ടോ!!

Bollywood

സെറ്റില്‍ തറ വൃത്തിയാക്കി ക്രൂവിന് വേണ്ടി ചായയുണ്ടാക്കി കൊടുത്തും തുടക്കം; ഇന്ന് യാത്ര െ്രെപവറ്റ് ജെറ്റില്‍, അഭിഷേകിന്റെ ആകെ ആസ്തി എത്രയെന്ന് കണ്ടോ!!

സെറ്റില്‍ തറ വൃത്തിയാക്കി ക്രൂവിന് വേണ്ടി ചായയുണ്ടാക്കി കൊടുത്തും തുടക്കം; ഇന്ന് യാത്ര െ്രെപവറ്റ് ജെറ്റില്‍, അഭിഷേകിന്റെ ആകെ ആസ്തി എത്രയെന്ന് കണ്ടോ!!

ബോളിവുഡിലെ ജനപ്രിയ താരമാണ് അഭിഷേക് ബച്ചന്‍. അച്ഛന്‍ അമിതാഭ് ബച്ചന്റേയും അമ്മ ജയ ബച്ചന്റേയും പാതയിലൂടെയാണ് അഭിഷേക് സിനിമയിലെത്തുന്നത്. അധികം വൈകാതെ സ്വന്തമായൊരു ഇടം കണ്ടെത്താനും അഭിഷേകിന് സാധിച്ചു. എന്നാല്‍ ഓഫ് സ്‌ക്രീന്‍ ജീവിതത്തേക്കാള്‍ പലപ്പോഴും തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിന്റെ പേരിലാണ് അഭിഷേക് ബച്ചന്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്.

ഇപ്പോള്‍ സിനിമ മേഖലയില്‍ നിന്ന് ഒരു ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ്. ബച്ചന്‍ കുടുംബത്തില്‍ നിന്ന് വരുന്നതായത് കൊണ്ട് വലിയ മാധ്യമ ശ്രദ്ധ താരത്തിന്റെ അരങ്ങേറ്റത്തിന് ലഭിച്ചിരുന്നു. കരീന കപൂറിനൊപ്പം റെഫ്യൂജി എന്ന ചിത്രത്തിലൂടൊയിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാല്‍ വാണിജ്യ വിജയങ്ങള്‍ നേടാന്‍ അഭിഷേഷക് പിന്നെയും കുറച്ച് ചിത്രങ്ങള്‍ ചെയ്യേണ്ടതായി വന്നിരുന്നു.

പത്ത് ചിത്രങ്ങളില്‍ ഏറെ ചെയ്തതിന് ശേഷമാണ് ഒരു സോളോ ഹിറ്റ് അഭിഷേകിനെ തേടിയെത്തുന്നത്. ഇപ്പോഴും കരിയറില്‍ വലിയ ഹിറ്റുകള്‍ ഒറ്റയ്ക്ക് അഭിഷേക് ബച്ചന്‍ സമ്മാനിച്ചിട്ടില്ല.അഭിഷേക് ബച്ചന്‍ കരിയറില്‍ ആദ്യത്തെ വലിയ വിജയം നേടുന്നത് ധൂമിലൂടെയാണ്. അതുകൊണ്ട് ശരാശരി വിജയങ്ങളായിരുന്നു അഭിഷേകിന് ലഭിച്ചിരുന്നത്. എന്നാല്‍ ധൂം ഇറങ്ങിയതോടെ അപ്രതീക്ഷിതമായ താരപദവിയാണ് താരത്തിന് ലഭിച്ചത്.

ജംനാഭായ് നര്‍സീ സ്‌കൂള്‍, ബോംബെ സ്‌കോട്ടിഷ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയാണ് അഭിഷേക് ബോളിവുഡിലേക്ക് എത്തുന്നത്. സ്വിറ്റ്‌സര്‍ലന്റിലെ എയ്ജിയോണ്‍ കോളേജ്, ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള മോഡേണ്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ അഭിഷേക് പഠിച്ചിട്ടുണ്ട്. താരകുടുംബമാണെങ്കിലും അഭിഷേകിന്റെ സിനിമയിലേക്കുള്ള വരവ് അത്ര എളുപ്പമായിരുന്നില്ല.

പ്രൊഡക്ഷന്‍ ബോയിയാട്ടും, ക്രൂവിന് വേണ്ടി ചായയുണ്ടാക്കി കൊടുക്കുന്നതും, സ്റ്റുഡിയോയുടെ തറ വൃത്തിയാക്കുന്നത് വരെ താന്‍ ചെയ്തിട്ടുണ്ടെന്ന് അഭിഷേക് ബച്ചന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. അര്‍ഷാദ് വാര്‍സിയുടെ െ്രെഡവറായും അഭിഷേക് ജോലി ചെയ്തിട്ടുണ്ട്. ആദ്യ ചിത്രമായ റെഫ്യൂജി വേണ്ടത്ര വിജയിച്ചിരുന്നില്ല.

ധും സൂപ്പര്‍ ഹിറ്റായതോടെ അഭിഷേകിന്റെ കരിയറിന് വന്‍ ബൂസ്റ്റിംഗ് ലഭിക്കുകയായിരുന്നു. പിന്നീട് ബണ്ടി ഓര്‍ ബബ്ലി, സര്‍ക്കാര്‍, ധൂം 2, ഗുരു, ബോല്‍ ബച്ചന്‍, ധൂം 3, ഹാപ്പി ന്യൂഇയര്‍ പോലുള്ള ചിത്രങ്ങളുടെ ഭാഗമായിരുന്നു അഭിഷേക് ബച്ചന്‍. കുറച്ച് മുമ്പാണ് താരം സിനിമയില്‍ നിന്ന് ബ്രേക്കെടുത്തത്. ബ്രീത്ത് എന്ന സീരീസുമായി താരം തിരിച്ചുവന്നിരുന്നു. ഇത് ഒടിടിയില്‍ വലിയ ഹിറ്റായിരുന്നു.

നിലവില്‍ ഒരു ചിത്രത്തിന് 10 കോടി രൂപയാണ് അഭിഷേക് പ്രതിഫലമായി വാങ്ങുന്നത്. 280 കോടിയുടെ ആസ്തി താരത്തിനുണ്ട്. െ്രെപവറ്റ് ജെറ്റ് അടക്കം നടന് സ്വന്തമായിട്ടുണ്ട്. പിതാവ് അമിതാഭ് ബച്ചനും സ്വന്തമായി െ്രെപവറ്റ് ജെറ്റുണ്ട്. അഭിഷേകിന്റെ ഭാര്യ ഐശ്വര്യക്ക് 700 കോടിയില്‍ അധികം രൂപയുടെ ആസ്തിയുണ്ട്. സ്വന്തമായി കബഡി ടീമും അഭിഷേകിനുണ്ട്. മറ്റ് നിക്ഷേപങ്ങളും സംരംഭങ്ങളുമാണ് അഭിഷേകിന്റെ ആസ്തി വര്‍ധിപ്പിക്കുന്നത്. നിലവില്‍ ബോളിവുഡിലെ വമ്പന്‍ താരമല്ലാതിരുന്നിട്ട് കൂടി ആഡംബര ജീവിതമാണ് താരം നയിക്കുന്നത്.

അടുത്തിടെ അഭിഷേകും ഭാര്യ ഐശ്വര്യ റായും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറേ നാളുകളായി അഭിഷേകും ഐശ്വര്യയും തമ്മില്‍ പിണക്കത്തിലായിരുന്നുവെന്നും ഇപ്പോള്‍ ഇരുവരും പിരിഞ്ഞിരിക്കുകയാണെന്നുമാണ് വിവരം. എന്നാല്‍ താരങ്ങള്‍ ഇതുവരേയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

നേരത്തെ പൊതുവേദികളില്‍ അഭിഷേക് ബച്ചന്‍ തന്റെ വിവാഹ മോതിരം അണിയാതെ വന്നതും ചര്‍ച്ചയായിരുന്നു. ഒരിക്കല്‍ പോലും വിവാഹമോതിരമില്ലാതെ അഭിഷേക് ബച്ചനെ അതുവരെ കണ്ടിരുന്നില്ല.

അതുകൊണ്ട് തന്നെ താരം വിവാഹ മോതിരം ഊരി മാറ്റിവച്ചത് ഇരുവരും പിരിയാന്‍ തീരുമാനിച്ചതു കൊണ്ട് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണക്കുക്കൂട്ടല്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശ്‌നങ്ങളുടെ തുടക്കം ഐശ്വര്യയും ശ്വേതയും തമ്മിലുള്ള പിണക്കമാണ്. പിന്നാലെ അഭിഷേകിന്റെ അമ്മ ജയ ബച്ചന്‍ ശ്വേതയ്‌ക്കൊപ്പം ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അധികം വൈകാതെ ഐശ്വര്യ ബച്ചന്‍ കുടുംബത്തിലെ എല്ലാവരില്‍ നിന്നും അകന്നുവെന്നും താരം തന്റെ മകളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

More in Bollywood

Trending