Actress
ദലൈലാമയെ സന്ദര്‍ശിച്ച് കങ്കണ റണാവത്ത്
ദലൈലാമയെ സന്ദര്‍ശിച്ച് കങ്കണ റണാവത്ത്
നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ മാണ്ഡിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ സന്ദര്‍ശിച്ചിരിക്കുകയാണ് താരം. ബിജെപിയുടെ മുതിര്‍ന്ന നേതാവും ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയുമായ ജയ്റാം ഠാക്കൂറും നടിക്കൊപ്പമുണ്ടായിരുന്നു.
ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷമെന്ന് പറഞ്ഞാണ് കങ്കണ ദലൈലാമയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
‘ദൈവികമായ മുഹൂര്‍ത്തം, ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷവും അനുഭവവുമാണിത്. ഹിമാചലിലെ ധരംശാലയിലെ താമസം വളരെയേറെ ആസ്വദിക്കുന്ന അദ്ദേഹത്തിന് ഭാരതത്തോട് അതിയായ സ്നേഹവുമുണ്ട്. ഈ കൂടികാഴ്ചയ്ക്കുള്ള അവസരം ആദരവും അനു?ഗ്രഹവുമാണ്’ കങ്കണ ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചു.
തന്നെയും ജയ്റാം ഠാക്കൂറിനെയും സംബന്ധിച്ച് വൈകാരികമായ നിമിഷമാണ് കടന്നുപോയതെന്നാണ് കൂടികാഴ്ചയ്ക്ക് ശേഷം നടി പറഞ്ഞത്.വിക്രമാദിത്യ സിംഗാണ് മാണ്ഡിയലെ കോണ്‍?ഗ്രസ് സ്ഥാനാര്‍ത്ഥി.
അതേസമയം താരത്തിന്റെ എമര്‍ജെന്‍സി എന്ന ചിത്രം ജൂണ്‍ 14ന് പുറത്തിറങ്ങാനിറങ്ങും. ചിത്രത്തില്‍ ഇന്ദിര?ഗാന്ധിയായാണ് താരം വേഷമിടുന്നത്.
