Connect with us

ഒരുപാട് നാളുകള്‍ക്കുശേഷം സന്തോഷമുള്ള വിഷു; ചിത്രങ്ങളുമായി ഭാമ

Actress

ഒരുപാട് നാളുകള്‍ക്കുശേഷം സന്തോഷമുള്ള വിഷു; ചിത്രങ്ങളുമായി ഭാമ

ഒരുപാട് നാളുകള്‍ക്കുശേഷം സന്തോഷമുള്ള വിഷു; ചിത്രങ്ങളുമായി ഭാമ

മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്‌ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനു പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഭാമയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. താരം വിവാഹമോചിതയാകാന്‍ തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇപ്പോഴിതാ ഭാമയുടെ ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. വിഷു മകള്‍ക്കൊപ്പം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഭാമ പങ്കിട്ടത്. ഗൗരി എന്നാണ് ഭാമയുടെ മൂന്ന് വയസുകാരിയായ മകളുടെ പേര്. കേരളത്തിലായിരുന്നു ഭാമയുടെ വിഷു. കണിയൊരുക്കിയതിന്റെയും മകള്‍ക്ക് വിഷു കൈനീട്ടം നല്‍കിയതിന്റെയും ചിത്രങ്ങളും ഭാമ പങ്കിട്ടു.

എല്ലാവര്‍ക്കും എന്റെയും മകളുടെയും വിഷു ആശംസകള്‍…. ഒരുപാട് നാളുകള്‍ക്കുശേഷം സന്തോഷം നിറഞ്ഞ വിഷു ആഘോഷിച്ചുവെന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് താരം കുറിച്ചത്. വീട്ടിലെ പൂജാമുറിയില്‍ ഒരുക്കിയ വിഷുക്കണിക്ക് മുന്നില്‍ നില്‍ക്കുന്ന അമ്മയുടെയും മകളുടെയും ചിത്രങ്ങളും ഭാമ പോസ്റ്റ് ചെയ്തിട്ടുണ്ട്. മകളുടെ ചിത്രങ്ങള്‍ പങ്കിട്ടിട്ടുണ്ടെങ്കിലും മുഖം സ്‌മൈലി കൊണ്ട് ഭാമ മറച്ചിട്ടുണ്ട്.

ആഘോഷങ്ങളെല്ലാം മകള്‍ക്കൊപ്പം ആഘോഷിക്കാനാണ് ഭാമയ്ക്ക് താല്‍പര്യം. നടിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകര്‍ അടക്കം നിരവധി പേര്‍ അമ്മയ്ക്കും മകള്‍ക്കും ആശംസകള്‍ അറിയിച്ച് എത്തി. എന്നാല്‍ ചിലര്‍ ഭര്‍ത്താവ് എവിടെയെന്ന് കമന്റുകളിലൂടെ അന്വേഷിക്കുന്നുണ്ട്. ഭര്‍ത്താവില്‍ നിന്നും എന്നേക്കുമായി പിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളുമുണ്ട്.

അതേസമയം ഭാമ സാരിക്കൊപ്പം താലിയണിഞ്ഞിരിക്കുന്നതും ആരാധകരില്‍ ചിലര്‍ ശ്രദ്ധിച്ചു. ഏറെക്കാലമായി അരുണിന്റെ വിശേഷം ഒന്നും ഭാമ പങ്കിടാറില്ല. എന്തിന് ഏറെ പറയുന്നു അരുണിനൊപ്പമുണ്ടായിരുന്ന ചിത്രങ്ങള്‍ പോലും സോഷ്യല്‍മീഡിയില്‍ നിന്നും ഭാമ നീക്കം ചെയ്തു. അതുപോലെ ഒരുപാട് നാളുകള്‍ക്കുശേഷം സന്തോഷമുള്ള വിഷു എന്ന് ഭാമ ക്യാപ്ഷന്‍ നല്‍കിയതിലും എന്തോ പന്തിക്കേടുള്ളതായും കമന്റുകളുണ്ട്.

വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഭാമയുടെയും അരുണിന്റേയും. സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് എന്ന നിലയിലാണ് അരുണിന്റെ വിവാഹാലോചന ഭാമയ്ക്ക് വരുന്നത്. ബിസിനസുകാരനാണ് അരുണ്‍. കോട്ടയത്ത് വെച്ച് നടത്തിയ വിവാഹത്തിന് ശേഷം വലിയൊരു പാര്‍ട്ടിയും ഏര്‍പ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളടക്കം പങ്കെടുത്ത വലിയ സംഗമായിരുന്നു ഭാമയുടെ റിസപ്ഷന്‍.

കഴിഞ്ഞ കുറച്ച് നാളുകളായി ഇടയ്ക്കിടെ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഭാമ പങ്കിടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയാന്‍ ഭാമ ഇതുവരെയും തയ്യാറായിട്ടില്ല. ഗൗരിയുടെ രണ്ടാം പിറന്നാളിന് മകളുടെ ഒരു വീഡിയോ ഭാമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ കമന്റ് ബോക്‌സില്‍ അരുണിനെ ചോദിച്ചുള്ള കമന്റുകള്‍ വന്നിരുന്നുവെങ്കിലും ഭാമ ഒന്നിനും മറുപടി നല്‍കിയില്ല.

അടുത്തിടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷന് വന്നപ്പോഴും മകള്‍ മാത്രമാണ് ഭാമയ്‌ക്കൊപ്പമുണ്ടായിരുന്നത്. അപ്പോഴും വിവാഹമോചിതയായോ ഭാമ എന്നതിനെ കുറിച്ച് അന്വേഷിച്ച് ചോദ്യങ്ങള്‍ വന്നിരുന്നു. നിഗൂഢമായ ക്യാപ്ഷനും മകള്‍ മാത്രം ഒപ്പമുള്ള ഭാമയുടെ വിഷു ആഘോഷ ചിത്രങ്ങളും പുറത്ത് വന്നതോടെ നടിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ബലപ്പെടുകയാണ്.

2020 ജനുവരിയിലായിരുന്നു ഭാമ വിവാഹിതയാവുന്നത്. ഭര്‍ത്താവ് അരുണിനൊപ്പമുള്ള ദാമ്പത്യ ജീവിതം തുടങ്ങി, അധികം വൈകാതെ നടി ഗര്‍ഭിണിയാവുകും അതേ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. 2020 ഡിസംബറിലായിരുന്നു താരപുത്രിയുടെ ജനനം. മകള്‍ ഗൗരിയുടെ വരവിനെ കുറിച്ച് വളരെ വൈകിയാണ് ഭാമ ആരാധകരെ അറിയിച്ചതും. വിവാഹ ശേഷം സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാല്‍ അടുത്ത കാലത്തായി ആണ് വളരെ സജീവമായി ചിത്രങ്ങളെല്ലാം പങ്കുവെച്ച് തുടങ്ങിയത്.

More in Actress

Trending