Actress
കങ്കണ റണാവത്തിനെ ലൈ ംഗികമായി അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ്; മറുപടിയുമായി നടി
കങ്കണ റണാവത്തിനെ ലൈ ംഗികമായി അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ്; മറുപടിയുമായി നടി
ബോളിവുഡ് താരവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കങ്കണാ റണാവത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ച് കോണ്‍ഗ്രസ് വക്താവ്. പിന്നാലെ ഇതിന് മറുപടിയുമായി നടി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് കങ്കണയെ ലൈ ംഗികമായി അധിക്ഷേപിക്കുന്ന വിധത്തില്‍ അശ്ലീല പരാമര്‍ശമടങ്ങുന്ന കുറിപ്പ് പങ്കുവച്ചത്.
എന്നാല്‍ സുപ്രിയയുടെ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം ട്വിറ്ററില്‍ പങ്കുവച്ച കങ്കണ, കോണ്‍ഗ്രസ് വക്താവിന് അര്‍ഹിക്കുന്ന മറുപടിയും നല്കി.
‘പ്രിയ സുപ്രിയാ ജി, ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കഴിഞ്ഞ 20 വര്‍ഷ കാലയളവില്‍ എല്ലാവിധത്തിലുള്ള സ്ത്രീകഥാപാത്രങ്ങളായും ഞാന്‍ വേഷപ്പകര്‍ച്ച നടത്തിയിട്ടുണ്ട്. ക്വീനിലെ നിഷ്കളങ്കയായ പെണ്‍കുട്ടി മുതല്‍ വശീകരണത്തിലൂടെ ചാരവൃത്തി നടത്തുന്ന സ്ത്രീയെ അവതരിപ്പിച്ച ധാക്കഡിലെ കഥാപാത്രം വരെ ചെയ്ത ആര്‍ട്ടിസ്റ്റാണ് ഞാന്‍.
മണികര്‍ണികയിലെ പോരാട്ടവീര്യമുള്ള സ്ത്രീയും ചന്ദ്രമുഖിയിലെ പിശാചും റജ്ജോയിലെ ലൈം ഗിക തൊഴിലാളിയും തലൈവിയിലെ വിപ്ലവനേതാവുമെല്ലാം എന്നിലൂടെ ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞു.
നിങ്ങളുടെ മുന്‍ധാരണകളുടെ ചങ്ങലക്കെട്ടുകളില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികളെ സ്വതന്ത്രരാക്കണം. കേവലം ഓരോ അവയവങ്ങളെക്കുറിച്ച് ജിജ്ഞാസപ്പെടുക എന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാന്‍ പഠിക്കണം. ലൈം ഗിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീ കളും ഈ സമൂഹത്തില്‍ അന്തസ്സ് അര്‍ഹിക്കുന്നുണ്ട് എന്ന് മനസിലാക്കണം’ എന്നാണ് കങ്കണ റണാവത്ത് പറഞ്ഞത്.
മാണ്ഡിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കങ്കണയെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ അസഹിഷ്ണുത നിറഞ്ഞ പരാമര്‍ശം. കോണ്‍ഗ്രസ് വക്താവിന്റെ വാക്കുകള്‍ തീര്‍ത്തും അശ്ലീലമാണെന്നും മാപ്പ് പറയണമെന്നുമുള്ള ആവശ്യം ശക്തമായതോടെ സുപ്രിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി. എന്നാല്‍ ഇവര്‍ മാപ്പ് പറയണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ ശക്തമാവുകയാണ്.
