Actress
ആനയെ കുളിപ്പിച്ച് സാനിയ ഇയ്യപ്പന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ആനയെ കുളിപ്പിച്ച് സാനിയ ഇയ്യപ്പന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മലയാളികള്‍ക്ക് സുപരിചിതയാണ് നടി സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്ത് വിദേശ ട്രിപ്പിലാണ് നടി.
തായ്‌ലന്‍ഡില്‍ നിന്നുമുള്ള വീഡിയോയും ഫോട്ടോകളും സാനിയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടണ്ട്. തായ്‌ലന്‍ഡിലെ ചിയാങ് മായ് എന്ന സ്ഥലത്താണ് സാനിയ നിലവില്‍ ഉള്ളത്. ആനയെ കുളിപ്പിക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പതിവ് പോലെ ചിത്രങ്ങളില്‍ ഗ്ലാമറസ് വേഷത്തില്‍ തന്നെയാണ് സാനിയ എത്തിയിരിക്കുന്നത്. ഇവ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ഇയ്യപ്പന്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. സല്യൂട്ട്, ദി പ്രീസ്റ്റ്, കൃഷ്ണന്‍കുട്ടി പണിതുടങ്ങി, പതിനെട്ടാം പടി, ലൂസിഫര്‍, വൈറ്റ് റോസ്, പ്രേതം 2, ക്വീന്‍, അപ്പോത്തിക്കരി, ബാല്യകാലസഖി തുടങ്ങി നിരവധി സിനിമകളിലും സാനിയ ഭാഗമായി.
കഴിഞ്ഞ വര്‍ഷം ആകെ ഒരു തമിഴ് ചിത്രം മാത്രമാണ് സാനിയയുടെ റിലീസ് ആയിട്ടുള്ളത്. പലപ്പോഴും ഗ്ലാമറസ് വേഷങ്ങളില്‍ എത്തുന്ന സാനിയയ്ക്ക് വലിയ തോതില്‍ വിമര്‍ശനങ്ങളും ട്രോളുകളും വരാറുണ്ട്.
നിലവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ സാനിയ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇതുവരെ അപ്‌ഡേറ്റ് ഒന്നും വന്നിട്ടില്ല. അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ദ്രജിത്ത് ഉള്‍പ്പടെയുള്ളവരുടെ ഭാഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും വലിയ പ്രതീക്ഷ അര്‍പ്പിക്കുന്ന സിനിമ കൂടിയാണ് എമ്പുരാന്‍. പൃഥിരാജും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിന്‍ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടാകും.
