Connect with us

പൗരത്വ ബില്ലില്‍ ആദ്യമായി പ്രതികരിച്ച് കങ്കണ!

Bollywood

പൗരത്വ ബില്ലില്‍ ആദ്യമായി പ്രതികരിച്ച് കങ്കണ!

പൗരത്വ ബില്ലില്‍ ആദ്യമായി പ്രതികരിച്ച് കങ്കണ!

പൗരത്വ ബില്ലില്‍ ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റനൗത്ത് രംഗത്ത്. പൗരത്വ നിയമത്തില്‍ ബോളിവുഡ് താരങ്ങളുടെ മൗനത്തിലാണ് കങ്കണയുടെ പ്രതികരണം. ബോളിവുഡ് ഭീരുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കങ്കണ പറഞ്ഞു. നിത്യേന 20 തവണ കണ്ണാടി നോക്കുന്നത് മാത്രമാണ് ബോളിവുഡ് താരങ്ങള്‍ക്ക് അറിയാവുന്നതെന്നും കങ്കണ പറഞ്ഞു.

ബോളിവുഡിലെ താരങ്ങള്‍ കരുതുന്നത്, ഞങ്ങള്‍ കലാകാരന്‍മാരാണ്. ഞങ്ങള്‍ക്ക് ഈ രാജ്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ്. അവര്‍ സ്വന്തം സുഖസൗകര്യങ്ങളിലാണ് ജീവിക്കുന്നത്. രാജ്യത്തേക്കാള്‍ മുകളിലാണെന്ന് അവര്‍ കരുതുന്നു. ഈ സൂപ്പര്‍ താരങ്ങളെ ഉണ്ടാക്കിയത് ജനങ്ങളാണ്. അങ്ങനെയുള്ളവര്‍ സ്വന്തം പദവിക്ക് അനുസരിച്ച് സംസാരിക്കണം. ജനങ്ങളോട് മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും കങ്കണ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നത്.

പ്രതിഷേധവുമായി മലയാളത്തിൽ നിന്നും യുവതാരങ്ങൾ എത്തിയപ്പോൾ മൗനം പാലിക്കുകയായിരുന്നു സൂപ്പർ താരങ്ങൾ. ഒടുവിൽ പ്രതികരണവുമായി ആദ്യമായി ഇന്നലെ നടന്‍ മമ്മൂട്ടി രംഗത്ത് എത്തിയിരുന്നു.

kangana

More in Bollywood

Trending

Recent

To Top