Bollywood
എങ്ങനെയാണ് ബോളിവുഡിലെ നായകന്മാർ സ്ത്രീകളെ ഉപദ്രവിക്കുന്നതെന്നറിയാമോ?, ഡിന്നറിന് വീട്ടിലേയ്ക്ക് വരാൻ പറയും!; വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്
എങ്ങനെയാണ് ബോളിവുഡിലെ നായകന്മാർ സ്ത്രീകളെ ഉപദ്രവിക്കുന്നതെന്നറിയാമോ?, ഡിന്നറിന് വീട്ടിലേയ്ക്ക് വരാൻ പറയും!; വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ മലയാളത്തിന് പിന്നാലെ മറ്റ് ഇൻഡസ്ട്രികളിലും ചർച്ചകളും തുറന്ന് പറച്ചിലുകളും നടന്നിരിക്കുകയാണ്. ഇപ്പോഴിതാ ഇതിൽ നിന്നെല്ലാം ബോളിവുഡിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്നും പറയുകയാണ് ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റണാവത്ത്.
ഒരു മാധ്യമത്തോട് സംസാരിക്കവെ എങ്ങനെയാണ് ബോളിവുഡിലെ നായകന്മാർ സ്ത്രീകളെ ഉപദ്രവിക്കുന്നതെന്നറിയാമോ എന്നാണ് കങ്കണ ചോദിച്ചത്. ഡിന്നറിന് വീട്ടിലേയ്ക്ക് വരണമെന്നാവശ്യപ്പെടും. മെസേജുകൾ അയയ്ക്കും. ചെല്ലുന്നവരെ ഉപദ്രവിക്കും എന്നാണ് കങ്കണ തുറന്നടിച്ച് പറയുന്നത്.
അതേസമയം, കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊ ലപാതകത്തേക്കുറിച്ചും കങ്കണ സംസാരിച്ചിരുന്നു. കൊൽക്കത്തയിലെ ബ ലാത്സംഗ കൊ ലപാതകത്തിലേക്ക് നോക്കൂ. എനിക്കെതിരെയുള്ള ബ ലാത്സംഗ ഭീ ഷണി നോക്കൂ. സ്ത്രീകളെ നമ്മൾ ബഹുമാനിക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാം.
സിനിമാ മേഖലയും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. പെൺകുട്ടികളെ കോളേജ് പയ്യന്മാർ കമന്റടിക്കും. സിനിമയിലെ നായകന്മാരും ഇതുപോലെയുള്ളവരാണ്. ജോലിസ്ഥലത്ത് ഒരു സ്ത്രീയെ എങ്ങനെയാണ് പരിഗണിക്കുന്നതെന്നും നമുക്കറിയാം എന്നും കങ്കണ റണാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മണികർണിക എന്ന ചിത്രത്തിന് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി. കൃഷ് ജാഗരലമുഡിക്കൊപ്പമായിരുന്നു അവർ ഈ ചിത്രമൊരുക്കിയത്. റിതേഷ് ഷായാണ് എമർജൻസിയുടെ തിരക്കഥ. ഈ വർഷം നവംബർ 24-ന് ചിത്രം തിയേറ്ററുകളിലെത്തും.
അനുപം ഖേർ ആണ് ജയപ്രകാശ് നാരായണനായെത്തുന്നത്. ശ്രേയസ് തൽപഡേ എ.ബി. വാജ്പേയിയേയും മഹിമ ചൗധരി പുപുൽ ജയകറേയും മിലിന്ദ് സോമൻ സാം മനേക് ഷായേയും സതീഷ് കൗശിക് ജഗ്ജീവൻ റാമിനേയും അവതരിപ്പിക്കുന്നു. മലയാളി താരം വിശാഖ് നായർ ആണ് സഞ്ജയ് ഗാന്ധിയായെത്തുന്നത്.