Connect with us

പ്രിയപ്പെട്ടവരുടെ കൂട്ടമരണം നല്‍കിയ ആഘാതത്തില്‍ നിന്ന് താന്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ല; കമല്‍ സാദന

Actor

പ്രിയപ്പെട്ടവരുടെ കൂട്ടമരണം നല്‍കിയ ആഘാതത്തില്‍ നിന്ന് താന്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ല; കമല്‍ സാദന

പ്രിയപ്പെട്ടവരുടെ കൂട്ടമരണം നല്‍കിയ ആഘാതത്തില്‍ നിന്ന് താന്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ല; കമല്‍ സാദന

1992 ല്‍ ബേഖുദി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് കമല്‍ സാദന. കജോളായിരുന്നു ചിത്രത്തിലെ നായിക. കമലിന്റെ പിതാവ് ബ്രിജ് സാദന ചലച്ചിത്ര നിര്‍മാതാവും മാതാവ് സയീദ ഖാന്‍ നടിയുമായിരുന്നു. എന്നിരുന്നാലും സിനിമയിലേക്കുള്ള കമലിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. കാരണം മറ്റൊന്നുമായിരുന്നില്ല. വ്യക്തിജീവിതത്തില്‍ സംഭവിച്ച മഹാദുരന്തം തന്നെ.

കുടുംബത്തിലുണ്ടായ ഒരു വാക്കുതര്‍ക്കം അവസാനിച്ചത് മൂന്നാളുകളുടെ മരണത്തിലാണ്. കമലിന്റെ സഹോദരിയും മാതാവും പിതാവും അദ്ദേഹത്തിന്റെ കണ്‍മുന്നില്‍ ഉണ്ടായ ദുരന്തത്തില്‍ ഇല്ലാതായി. പ്രിയപ്പെട്ടവരുടെ കൂട്ടമരണം നല്‍കിയ ആഘാതത്തില്‍ നിന്ന് താന്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ലെന്ന് കമല്‍ പറയുന്നു. സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.

1990 ഒക്ടോബര്‍ മാസത്തില്‍ തന്റെ 20ാം പിറന്നാള്‍ ആഘോഷിക്കാന്‍ പദ്ധതിയിടുകയായിരുന്നു കമല്‍. അതിനിടെ മാതാപിതാക്കള്‍ തമ്മില്‍ വലിയ വാക്കു തര്‍ക്കമുണ്ടായി. വീടിന്റെ രണ്ടാം നിലയിലായിരുന്നു കമല്‍. വെടിയൊച്ച കേട്ടതിന് പിന്നാലെ താഴത്തെ നിലയിലേക്ക് ഓടി ചെന്നപ്പോള്‍ ബോധമില്ലാതെ കിടക്കുന്ന അമ്മയെയും സഹോദരിയെയുമാണ് കണ്ടത്. പിതാവ് മദ്യപിച്ചിരുന്നു. കമലിന് നേരേയും പിതാവ് വെടിയുതിര്‍ത്തു.

ബോധംമറഞ്ഞ കമല്‍ പിന്നീട് കണ്ണു തുറന്നത് ആശുപത്രിയില്‍ വച്ചാണ്. അതിന് ശേഷമാണ് തന്റെ അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയെന്നും പിതാവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തുവെന്നുമുള്ള സത്യം കമല്‍ മനസ്സിലാക്കുന്നത്.

”എനിക്കന്ന് കഴുത്തില്‍ വെടിയേറ്റു. ഒരു വശത്തുകൂടി വെടിയുണ്ട കയറി മറ്റൊരു വശത്തുകൂടി പുറത്തുവന്നു. എന്നാല്‍ ഞാനന്ന് അപകടത്തെ അതിജീവിച്ചു. യുക്തിയോടെ ചിന്തിക്കുമ്പോള്‍ എങ്ങിനെയാണ് ഞാന്‍ രക്ഷപ്പെട്ടത് എന്ന് മനസ്സിലാകുന്നില്ല. ജീവിതത്തില്‍ സംഭവിച്ച ഒരു മഹാദുരന്തമായിരുന്നു അത്. എന്നിരുന്നാലും എന്റെ ബാല്യകാലം മുതല്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നോ പിതാവ് മോശം മനുഷ്യനായിരുന്നുവെന്നോ ഞാന്‍ പറയുന്നില്ല.

ബോധം മടങ്ങിയെത്തിയപ്പോള്‍ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. എന്റെ കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങളാണ് ഞാനവിടെ കണ്ടത്. ആ രംഗം ഇന്നും വേട്ടയാടുന്നു. ആ സംഭവത്തിന് ശേഷം കുറേ വര്‍ഷങ്ങള്‍ ഞാന്‍ പിറന്നാള്‍ ആഘോഷിച്ചില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ച ദിവസം കൂടിയാണത്. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടാന്‍ തുടങ്ങി. എന്നെ സന്തോഷിപ്പിക്കാനാണ് അവരങ്ങനെ ചെയ്യുന്നത്. എന്നിരുന്നാലും ഇന്നും എനിക്ക് അതാഘോഷിക്കാന്‍ താല്‍പര്യമില്ല.”

നടി ജ്യോതികയുടെ കസിന്‍ കൂടിയാണ് കമല്‍. കമലിന്റെ പിതാവിന്റെ സഹോദരനാണ് ജ്യോതികയുടെ പിതാവ് ചന്ദര്‍ സാദന. 1999 കളോട് കമല്‍ അഭിനയത്തില്‍ നിന്ന് വിടവാങ്ങി. പിന്നീട് 2005 ല്‍ കര്‍കാഷ് എന്ന ചിത്രം സംവിധാനം ചെയ്താണ് സിനിമയില്‍ തിരിച്ചെത്തിയത്. രേവതി സംവിധാനം ചെയ്ത സലാം വെങ്കി, രാജാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത പിപ്പ എന്നീ ചിത്രങ്ങളിലാണ് കമല്‍ ഒടുവില്‍ അഭിനയിച്ചത്.

More in Actor

Trending

Recent

To Top