Actor
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് കമല്‍ ഹസന്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് കമല്‍ ഹസന്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്‍ ഹസന്‍. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ സജീവമാണ് അദ്ദേഹം. ഇപ്പോഴിതാ ഈറോഡ് ഈസ്റ്റ് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി മക്കള്‍ നീതി മയ്യം നേതാവ് കൂടിയായ കമല്‍ഹാസന്‍ പ്രചരണത്തിനെത്തുമെന്നാണ് വിവരം.
ഇവികെഎസ് ഇളങ്കോവനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഫെബ്രുവരി 19നാണ്് കമല്‍ഹാസനെത്തുക. കമല്‍ഹാസന്‍ നേരത്തെ തന്നെ ഡിഎംകെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഭാരത് ജോഡോ യാത്ര ദല്‍ഹിയിലെത്തിയപ്പോള്‍ കമല്‍ഹാസന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. കുറച്ചു ദൂരം രാഹുലിനൊപ്പം നടക്കുകയും ചെയ്തിരുന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ എംഎന്‍എം സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. 10005 വോട്ടും നേടി. ഇളങ്കോവന് എംഎന്‍എമ്മിന്റെ പിന്തുണ വളരെ നിര്‍ണാകയമാവും. ഫെബ്രുവരി 27നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം, വിക്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മണിരത്‌നം ചിത്രത്തിലാണ് കമന്‍ ഹസന്‍ എത്തുക എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ഇന്ത്യന്‍ സിനിമയിലെ ഏഴോളം സൂപ്പര്‍താരങ്ങള്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
കമല്‍ഹാസന്‍ 234 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. ഷാരൂഖ് ഖാന്‍, മമ്മൂട്ടി തുടങ്ങി ഏഴോളം സൂപ്പര്‍താരങ്ങളാണ് വളരെ പ്രധാനപ്പെട്ട അതിഥി വേഷങ്ങള്‍ ചെയ്യുക. മമ്മൂട്ടിയും ഡേറ്റ് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.
മമ്മൂട്ടിയെ കൂടാതെ മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും കമല്‍ഹാസന്‍ 234 ല്‍ എത്തിയേക്കും. കമലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. തൃഷയാണ് ചിത്രത്തില്‍ നായിക ആയി എത്തുകയെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ പുറത്തത്തെിയിട്ടില്ല.
