Connect with us

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്‍

Malayalam

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്‍

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്‍

ഇന്ന് എഴുപത്തൊന്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല എന്നാണ് വിവരം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നത്. ഇപ്പോഴിതാ പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കകുയാണ് തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. കേരളത്തിന്റെ ശക്തനായ നേതാവിന് ഊഷ്മളമായ ജന്മദിനാശംസകള്‍. കേരളത്തിലെ ജനങ്ങളോടുള്ള നിങ്ങളുടെ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും സംസ്ഥാനത്തെ ഉന്നതിയിലെത്തിക്കും. തങ്കളുടെ മുന്നോട്ടുള്ള യാത്രയില്‍ വിജയവും സമൃദ്ധിയും ആശംസിക്കുന്നുവെന്നാണ് പിറന്നാള്‍ സന്ദേശത്തില്‍ കമല്‍ പറയുന്നത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ പതിവ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും. പിറന്നാള്‍ ദിനം ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വീട്ടുകാര്‍ പായസം നല്‍കുന്ന പതിവുണ്ട്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തലേദിവസമാണ് 72 വര്‍ഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്. ഔദ്യോഗിക രേഖകള്‍ പ്രകാരം മാര്‍ച്ച് 21നാണ് ജനനത്തീയതി എങ്കിലും യഥാര്‍ത്ഥ ജന്മദിനം മേയ് 24നാണെന്നാണ് മുഖ്യമന്ത്രി അന്ന് അറിയിക്കുകയായിരുന്നു.

മുണ്ടയില്‍ കോരന്‍ – കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്‌പെന്‍സ് പിണറായി അവസാനിപ്പിച്ചത്. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

More in Malayalam

Trending

Recent

To Top