Connect with us

ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാരാണ്, അവരില്‍ നിന്നും ക്ഷേത്രഭരണം ഇല്ലാതാക്കണം; ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് വിശ്വാസികളായ ഹിന്ദുക്കളാണെന്ന് സംവിധായകന്‍ വിജി തമ്പി

Malayalam

ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാരാണ്, അവരില്‍ നിന്നും ക്ഷേത്രഭരണം ഇല്ലാതാക്കണം; ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് വിശ്വാസികളായ ഹിന്ദുക്കളാണെന്ന് സംവിധായകന്‍ വിജി തമ്പി

ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാരാണ്, അവരില്‍ നിന്നും ക്ഷേത്രഭരണം ഇല്ലാതാക്കണം; ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് വിശ്വാസികളായ ഹിന്ദുക്കളാണെന്ന് സംവിധായകന്‍ വിജി തമ്പി

നിരവധി മനോഹര ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകന്‍ ആണ് വിജി തമ്പി. ഇപ്പോള്‍ ഒരു സംവിധായകന്‍ എന്നതിനപ്പുറം വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് വിജി തമ്പി, ഇപ്പോഴിതാ ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാരാണെന്നും അവരില്‍ നിന്നും ക്ഷേത്രഭരണം ഇല്ലാതാക്കണം എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

ഈശ്വര വിശ്വാസിയല്ലാത്ത ഒരാള്‍ എന്തിനാണ് ക്ഷേത്രങ്ങള്‍ ഭരിക്കുന്നത്. ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് വിശ്വാസികളായ ഹിന്ദുക്കളാണ്. അവരുടെയാണ് ക്ഷേത്രം. കേരളത്തില്‍ ക്ഷേത്ര വിമോചനത്തിനു ദേശീയ തലത്തില്‍ നീക്കം ആസൂത്രണം ചെയ്ത് സംഘപരിവാരാണ്. രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്ന, ഹിന്ദ്വത്ത്വത്തിന് വേണ്ടി നിലകൊള്ളുന്ന, ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്ന ആളുകള്‍ക്ക് വോട്ട് ചെയ്യണമെന്നതായിരുന്നു വിഎച്ച്പിയുടെ നിലപാട്.

അതില്‍ രാഷ്ട്രീയമില്ലെന്നും വിജി തമ്പി പറയുന്നു. അതുകൊണ്ട് തന്നെ ഇനി വരും കാലങ്ങളില്‍ ദേവസ്വം എന്ന വകുപ്പ് തന്നെ ഇല്ലാതാക്കുമെന്നും, ക്ഷേത്ര ഭരണം ഹിന്ദു വിശ്വാസികള്‍ ഏറ്റടുക്കുമെന്നും അദ്ദേഹം പറയുന്നു. അതുപോലെ അടുത്തിടെ തന്റെ പുതിയ സിനിമ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു, ജയ് ശ്രീറാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോണ്‍സെപ്റ്റ് പോസ്റ്റര്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

വിഷ്ണു വര്‍ധന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രം ദൃശ്യയുടെ സിനിയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ‘എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്ക്ക് ഉണ്ടാകണം’ എന്ന് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിജി തമ്പി കുറിച്ചിരുന്നു..

അതുപോലെ അദ്ദേഹം സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണെന്നും മൂന്നാം തവണ തൃശൂരില്‍നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെടുമെന്നും വിജി തമ്പി പറഞ്ഞു. രാഷ്ട്രീയം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നവരാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരും.

അതില്‍നിന്ന് ഏറെ വ്യത്യസ്തനാണ് സുരേഷ് ഗോപി. സുരേഷ് രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്യുന്നത് ജനസേവനത്തിനു വേണ്ടിയാണ്. മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല. ഒരുകാര്യം പറഞ്ഞാല്‍ അതു നടപ്പാക്കണമെന്ന് നിര്‍ബന്ധമുള്ള ആളാണ് അദ്ദേഹം. അതുമാത്രമല്ല തൃ,ശൂരില്‍ ശക്തന്‍ മാര്‍ക്കറ്റ് നന്നാക്കുമെന്നു പറഞ്ഞു, അദ്ദേഹം സ്വന്തം കയ്യില്‍നിന്നു പൈസ ഇറക്കി മാര്‍ക്കറ്റ് നന്നാക്കി.

തൃശൂരുകാര്‍ രണ്ടു പ്രാവശ്യം അദ്ദേഹത്തെ കയ്യൊഴിഞ്ഞു, അതില്‍ നഷ്ടം അവര്‍ക്കു മാത്രമാണ്. അത് തൃശൂരുകാരുടെ നഷ്ടമാണ്. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണ്. ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു. ഈ മൂന്നാം തവണ തൃശൂരില്‍നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി എംപിയായി തിരഞ്ഞെടുക്കപ്പെടും എന്നും വിജി തമ്പി പറഞ്ഞു.

More in Malayalam

Trending

Recent

To Top