News
കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Published on
നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തിന് വലിയ പ്രശനങ്ങൾ ഒന്നുമില്ലെന്നും ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം റെഗുലർ ചെക്കപ്പിനായി അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നു.
ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2വിന്റെ ഷൂട്ടിങ് തിരക്കിലാണ് കമൽഹാസൻ. കാജൾ അഗർവാൾ ചിത്രത്തിൽ നായികയായെത്തുന്നു.
Continue Reading
You may also like...
Related Topics:Featured, Kamal Haasan
