Connect with us

മഞ്ജുവിന്റെ ചില ഫാമിലി പ്രശ്‌നങ്ങള്‍…എല്ലാ ദിവസവും ഭയങ്കര ടെന്‍ഷനിലാണ് ഷൂട്ടിംഗ്, ലൊക്കേഷനില്‍ മഞ്ജു ഭയങ്കര മൂഡ് ഓഫ് ആയിരിക്കും; പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ വേറൊരാള്‍ ആള്; കമല്‍

Actress

മഞ്ജുവിന്റെ ചില ഫാമിലി പ്രശ്‌നങ്ങള്‍…എല്ലാ ദിവസവും ഭയങ്കര ടെന്‍ഷനിലാണ് ഷൂട്ടിംഗ്, ലൊക്കേഷനില്‍ മഞ്ജു ഭയങ്കര മൂഡ് ഓഫ് ആയിരിക്കും; പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ വേറൊരാള്‍ ആള്; കമല്‍

മഞ്ജുവിന്റെ ചില ഫാമിലി പ്രശ്‌നങ്ങള്‍…എല്ലാ ദിവസവും ഭയങ്കര ടെന്‍ഷനിലാണ് ഷൂട്ടിംഗ്, ലൊക്കേഷനില്‍ മഞ്ജു ഭയങ്കര മൂഡ് ഓഫ് ആയിരിക്കും; പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ വേറൊരാള്‍ ആള്; കമല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎന്‍ട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാമത്തെ വരവില്‍ കണ്ടത്.

അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്. രണ്ടാം വരവില്‍ താരത്തിന്റെ മേക്കോവറാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. റീഎന്‍ട്രിക്ക് ശേഷമുള്ള ഓരോ ചിത്രങ്ങളിലും ഉഗ്രന്‍ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. മഞ്ജുവിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിലല്‍ മാത്രമല്ല സിനിമ ലോകത്തും ചര്‍ച്ചയായിരുന്നു. അതുപോലെ തന്നെ മഞ്ജുവിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്.

സിനിമയ്ക്കപ്പുറം മഞ്ജുവിനോട് പ്രത്യേക മമത പ്രേക്ഷകര്‍ക്ക് തോന്നാന്‍ കാരണം ഇതെല്ലാമാണ്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ചെറുതല്ല. വിവാഹമോചനം നേടി കരഞ്ഞ് കൊണ്ട് കോടതി മുറിയില്‍ നിന്നും ഇറങ്ങി കാറില്‍ കയറുന്ന മഞ്ജുവിന്റെ ദൃശ്യം ഇന്നും ആരാധകരുടെ മനസിലുണ്ട്. മഞ്ജു വാര്യര്‍ക്കുള്ള സ്ഥാനം മറ്റൊരു നടിക്കും ആരാധകര്‍ നല്‍കിയില്ല.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ച് വന്നപ്പോള്‍ സിനിമാ ലോകത്ത് അത് ആഘോഷമായി. മഞ്ജുവിന്റെ പഴയ സിനിമകളില്‍ വന്‍ ജനപ്രീതി നേടിയ സിനിമയാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്. ജയറാം, ബിജു മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമല്‍ ആണ്. സിനിമയെക്കുറിച്ചുള്ള ഓര്‍മ പങ്കുവെക്കുകയാണ് കമല്‍. കൗമുദി മൂവീസിലാണ് പ്രതികരണം.

തന്റെ കരിയറില്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ടമുള്ള സിനിമയാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്തെന്ന് കമല്‍ പറയുന്നു. കൃഷ്ണഗുഡിയുടെ ഷൂട്ടിംഗ് സമയത്ത് കുറേ പിരിമുറുക്കങ്ങള്‍ ഉണ്ടായിരുന്നു. മഞ്ജുവിന്റെ ചില ഫാമിലി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും ഭയങ്കര ടെന്‍ഷനിലാണ് ഷൂട്ടിംഗ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ മഞ്ജു ഭയങ്കര മൂഡ് ഓഫ് ആയിരിക്കും. ഞാന്‍ ചെന്ന് മഞ്ജുവിനെ ഹാപ്പിയാകെന്ന് പറഞ്ഞ് എന്‍കറേജ് ചെയ്ത് വിടും. പക്ഷെ ക്യാമറയുടെ മുന്നില്‍ മഞ്ജു വേറൊരാളാണ്. വളരെ ഹാപ്പിയായി അഭിനയിക്കും.

കഴുതപ്പുറത്ത് മഞ്ജു വരുമ്പോള്‍ ജയറാം കളിയാക്കുന്ന സീനുണ്ട്. കഴുത ഇങ്ങോട്ട് വിളിക്കുമ്പോള്‍ അങ്ങോട്ട് പോകും. അതിന്റെ പുറത്ത് കയറുകയെന്നത് വലിയൊരു അഭ്യാസമായിരുന്നു. മഞ്ജു അടുത്ത് ചെല്ലുമ്പോള്‍ കഴുത ഭീകര ജീവിയെ പോലെയാണ് മഞ്ജുവിനെ നോക്കിയത്. മഞ്ജു അടുത്തെത്തുമ്പോള്‍ ഓടിപ്പോകും. കഴിഞ്ഞ ജന്മത്തില്‍ മഞ്ജു കഴുതായിരുന്നു, പൂര്‍വ ജന്മത്തിലെ വൈരാഗ്യമാണെന്ന് പറഞ്ഞ് ജയറാം കളിയാക്കി.

ഇന്നത്തെ പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ കാലത്ത് ഇതൊക്കെ ഭയങ്കര പ്രശ്‌നമാണെന്നറിയാം. പക്ഷെ ജയറാമിന്റെ രസകരമായ സംസാരങ്ങളാണതെന്നും കമല്‍ പറയുന്നു. അഞ്ചാറ് പേര്‍ കഴുതയെ പിടിച്ച് വെച്ചിട്ടാണ് മഞ്ജുവിനെ അതിന്റെ പുറത്ത് കയറി ഇരുത്തുന്നത്. കുറേ ദൂരെ പോയി കഴുത വരുന്ന ഷോട്ടാണ്. മഞ്ജു കഴുതയോട് എന്തോ സംസാരിക്കുന്നത് കേട്ടു.

കൂടെ ഒരു പയ്യനുമുണ്ട്. മഞ്ജു എന്താണ് പറഞ്ഞതെന്ന് നമുക്കാര്‍ക്കും മനസിലായിട്ടില്ല. കഴിഞ്ഞ ജന്മത്തില്‍ ഇവര്‍ തമ്മില്‍ പ്രേമമായിരുന്നു, ആ പ്രേമം ഓര്‍മ്മിപ്പിച്ചതായിരിക്കുമെന്ന് ജയറാം പറഞ്ഞെന്നും കമല്‍ ഓര്‍ത്തു. ഓരോ സിനിമകളും ഓരോ ഓര്‍മ്മകള്‍ സമ്മാനിക്കും. ചിലരെ സിനിമ കഴിഞ്ഞ് കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും കമല്‍ പറഞ്ഞു.

വിവാദങ്ങളില്‍ നിന്നെല്ലാം പരമാവധി മാറി നില്‍ക്കുന്ന നടിയാണ് മഞ്ജു. സംഭവബഹുലമായ ജീവിതമാണെങ്കിലും ഒരിക്കലും പോലും ആരെയും കുറ്റപ്പെടുത്തി സംസാരിക്കാന്‍ മഞ്ജു തയ്യാറായിട്ടില്ല. കരിയറിലെ തിരക്കുകളിലാണ് നടിയിപ്പോള്‍. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. തമിഴില്‍ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്.

More in Actress

Trending

Recent

To Top