Malayalam Breaking News
‘നിനക്ക് ഇങ്ങനെ ഒക്കെ അഭിനയിക്കാന്‍ അറിയാമോ?’ – പ്രണവിന്റെ ചോദ്യത്തെക്കുറിച്ച് കല്യാണി
‘നിനക്ക് ഇങ്ങനെ ഒക്കെ അഭിനയിക്കാന്‍ അറിയാമോ?’ – പ്രണവിന്റെ ചോദ്യത്തെക്കുറിച്ച് കല്യാണി
By
‘നിനക്ക് ഇങ്ങനെ ഒക്കെ അഭിനയിക്കാന്‍ അറിയാമോ?’ – പ്രണവിന്റെ ചോദ്യത്തെക്കുറിച്ച് കല്യാണി
മോഹൻലാലിൻറെ മകൻ പ്രണവിനെയും പ്രിയദർശന്റെ മകൾ കല്യാണിയുടെയും സിനിമ പ്രവേശത്തിനായി കാത്തിരിക്കുകയായിരുന്നു ആളുകൾ . ഇരുവരും സിനിമയിൽ ഒരേ സമയമാണ് എത്തിയത്. കല്യാണി പക്ഷെ തെലുങ്ക് സിനിമയിൽ ആണ് അരങ്ങേറിയത്.
സിനിമയ്ക്കപ്പുറമുള്ള ഇഷ്ടങ്ങളാണ് ബാഡ്മിന്റണും റോക്ക് ക്ലൈബിംങുമെന്നു കല്യാണി പറയുന്നു.
‘സിനിമ തന്നെയാണ് എന്റെ ഇഷ്ട വിഷയം. പല ഭാഷകളിലെയും ചിത്രങ്ങള്‍ തേടിപ്പിടിച്ച് കാണും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയപ്പോഴാണ് ബാഡ്മിന്റണിലേക്കും റോക്ക് ക്ലൈമ്പിങ്ങിലേക്കും പോയത്. ഞാനും അപ്പുവും (പ്രണവ് മോഹന്‍ലാല്‍) ഒന്നിച്ചാണ് റോക്ക് ക്ലൈമ്പിങ് തുടങ്ങിയത്. അവനതില്‍ ഏറെ മുന്നോട്ടു പോയി.
ഞാനും അപ്പുവും കസിന്‍സ് ആണെന്ന് എന്റെ പല സുഹൃത്തുക്കളും വിചാരിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ്. എന്റെ സിനിമ കണ്ടപ്പോള്‍ അപ്പു ചോദിച്ചു, ‘നിനക്ക് ഇങ്ങനെ ഒക്കെ അഭിനയിക്കാന്‍ അറിയാമോ?’. ഞങ്ങള്‍ തിയേറ്ററില്‍ ഒരുമിച്ചാണ് എന്റെ സിനിമ കണ്ടത്. അപ്പുവിനാണെങ്കില്‍ പബ്ലിസിറ്റിയോട് കമ്പമില്ല. ‘ആദി’ കണ്ടു ഞാന്‍ ഫോണ്‍ വിളിച്ചപ്പോഴേക്കും ഹിമാലയത്തില്‍ എവിടേയ്ക്കോ പോയി കഴിഞ്ഞിരുന്നു അപ്പു.’ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് കല്യാണി മനസ് തുറന്നത്.
kalyani priyadarshan about pranav mohanlal
