Malayalam Breaking News
സണ്ണി ലിയോണിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത രഹസ്യങ്ങളുമായി കരൺജിത്ത് കൗർ , അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണിന്റെ ട്രെയ്‌ലർ എത്തി…
സണ്ണി ലിയോണിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത രഹസ്യങ്ങളുമായി കരൺജിത്ത് കൗർ , അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണിന്റെ ട്രെയ്‌ലർ എത്തി…
By
സണ്ണി ലിയോണിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത രഹസ്യങ്ങളുമായി കരൺജിത്ത് കൗർ , അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണിന്റെ ട്രെയ്‌ലർ എത്തി…
ബോളിവുഡിലെ വിവാദ നായിക സണ്ണി ലിയോണിന്റെ ജീവിതം ആവിഷ്കരിക്കുന്ന പരമ്പര കരൺജിത്ത് കൗർ ; അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണിന്റെ ട്രൈലെർ പുറത്തിറങ്ങി. സിഖ് കുടുംബാംഗമായ കരൺജിത്ത് എങ്ങനെ പോൺ സിനിമയുടെ റാണിയായ സണ്ണി ലിയോനായെന്നു വെബ് സീരിസിലൂടെ കാണിക്കുന്നു. സിനിമ താരമായ കഥ വരെയാണ് ഇതിലുള്ളത്.
തന്റെ ജീവിത കഥ പറയുന്ന വെബ് പരമ്പരയിൽ സണ്ണി ലിയോൺ തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്.
ഗ്രീൻ റൂമിൽ ഒരുങ്ങുന്ന സണ്ണി ലിയോണിനെ കാണിച്ചു കൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. ഇതിനൊപ്പം സണ്ണി ലിയോണിനെ പരിചയപ്പെടുത്തുന്ന മാധ്യമ പ്രവർത്തകന്റെ ശബ്ദവുമുണ്ട്. സണ്ണി ലിയോൺ കടന്നു വന്ന സാഹചര്യങ്ങള്‍ മിന്നിമായുന്നതാണു ട്രെയിലർ.
റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്സീരിസിന്റെ പ്രത്യേകത.
സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. ജൂലൈ 16 നു സീ5 വെബ് സൈറ്റിൽ പരമ്പരയുടെ ആദ്യ ഭാഗം പ്രദർശനത്തിനെത്തും. രാജ് അർജുന്‍, കരംവീർ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂർ എന്നിവര്‍ പരമ്പരയിൽ അഭിനയിക്കുന്നു.
karanjith kour ; untold story of sunny leone trailer