Malayalam Breaking News
കളിക്കൂട്ടുകാരി കീർത്തിക്ക് പിറന്നാൾ ആശംസിച്ച് കല്യാണി , ഒപ്പം ആ രഹസ്യവും വെളിപ്പെടുത്തി !!!
കളിക്കൂട്ടുകാരി കീർത്തിക്ക് പിറന്നാൾ ആശംസിച്ച് കല്യാണി , ഒപ്പം ആ രഹസ്യവും വെളിപ്പെടുത്തി !!!
By
കളിക്കൂട്ടുകാരി കീർത്തിക്ക് പിറന്നാൾ ആശംസിച്ച് കല്യാണി , ഒപ്പം ആ രഹസ്യവും വെളിപ്പെടുത്തി !!!
തെന്നിന്ത്യയിലെ സൂപ്പർ താരമാകുകയാണ് കീർത്തി സുരേഷ് . മഹാനടിയുടെ വമ്പൻ വിജയത്തോടെ ഭാഷകളിലും കൈനിറയെ കഥാപാത്രങ്ങളുമായി സജീവമാകുകയാണ് കീർത്തി സുരേഷ് . പിറന്നാളോഘോഷിച്ച കീർത്തിക്ക് ആശംസകളുമായി കളികൂട്ടുകാരിയായ കല്യാണി പ്രിയദർശനുമെത്തി . ആശംസകൾക്കൊപ്പം മറ്റൊരു രഹസ്യം കൂടി പങ്കു വച്ചിരിക്കുകയാണ് കല്യാണി .
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിൽ കീർത്തി സുരേഷും കല്യാണിയും ഒന്നിക്കുന്നു. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നും കല്യാണി വെളിപ്പെടുത്തി. കല്യാണിയുടെ വാക്കുകൾ ഇങ്ങനെ: ഈ കുസൃതിക്കുരുന്നുകൾ വലുതാവുമ്പോൾ നമ്മെപ്പോലെ രണ്ടുപേരാകുമെന്ന് നമ്മുടെ മാതാപിതാക്കൾ എപ്പോഴെങ്കിലും ചിന്തിച്ചിരിക്കുമോ? പിറന്നാൾ ആശംസകൾ കിറ്റി!! ഞാൻ നിന്നോടു പറഞ്ഞിട്ടുള്ളതുപോലെ തന്നെ, ഓരോ വർഷവും പുതിയ ഉയരങ്ങളിലെത്താൻ കഴിയുന്നത് മനോഹരമായ അനുഭവമാണ്. കഴിഞ്ഞ വർഷം അതിന്റെ കൊടുമുടിയിലായിരുന്നല്ലോ! ഈ വർഷം എങ്ങനെയാണ് നീ സ്വയം പുതിയ ഉയരങ്ങൾ കണ്ടെത്തുന്നതെന്ന് കാണാനുള്ള ആവേശത്തിലാണ് ഞാൻ. സണ്ടക്കോഴി2നും സർക്കാരിനും ആശംസകൾ! നാം ഒരുമിച്ചുള്ള മരയ്ക്കാറിനായി ഡിസംബർ വരെ കാത്തരിക്കാൻ വയ്യ!!
View this post on InstagramA post shared by Kalyani Priyadarshan (@kalyanipriyadarshan) on
ഇരുവരുടെയും കുട്ടിക്കാലത്തേയും ഇപ്പോളത്തെയും ചിത്രങ്ങൾ പങ്കു വച്ചുകൊണ്ടാണ് കല്യാണി പ്രിയദർശൻ കീർത്തി സുരേഷിന് ആശംസകൾ അറിയിച്ചത്.
kalyani priyadarshan about keerthi suresh
