News
മകളുമായി തർക്കം, എട്ട് ഗുളിക കഴിച്ചിട്ടും ഉറങ്ങാൻ സാധിച്ചില്ല. അതുകൊണ്ട് 10 ഗുളിക കൂടി കഴിച്ചു; ആ ത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്ന് ഗായിക കൽപ്പന രാഘവേന്ദ്ര
മകളുമായി തർക്കം, എട്ട് ഗുളിക കഴിച്ചിട്ടും ഉറങ്ങാൻ സാധിച്ചില്ല. അതുകൊണ്ട് 10 ഗുളിക കൂടി കഴിച്ചു; ആ ത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്ന് ഗായിക കൽപ്പന രാഘവേന്ദ്ര
കഴിഞ്‍ ദിവസമായിരുന്നു ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മ ഹത്യയ്ക്ക് ശ്രമിച്ചുവെന്ന വിവരം പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ താൻ ആ ത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് പറയുകയാണ് കൽപ്പന. മകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഉറങ്ങാൻ സാധിക്കാത്തതിനാൽ അമിതമായി ഉറക്കഗുളിക കഴിച്ചു പോയതാണെന്ന് കൽപ്പന പൊലീസിനോട് പറഞ്ഞു.
എട്ട് ഗുളിക കഴിച്ചിട്ടും ഉറങ്ങാൻ സാധിച്ചില്ല. അതുകൊണ്ട് 10 ഗുളിക കൂടി കഴിച്ചു, ബോധരഹിതയായി. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല” എന്നാണ് കൽപ്പന പറയുന്നത്. ഭർത്താവിന്റെ ഫോൺകോളുകൾ എടുക്കാതയതോടെ ഭർത്താവാണ് കോളനി വെൽഫെയർ അംഗങ്ങളെ വിവരമറിയിച്ചത്. കോളനി അംഗങ്ങളാണ് പൊലീസിൽ അറിയിക്കുന്നത്.
പൊലീസ് എത്തി വാതിൽ ചവിട്ടിത്തുറന്ന് ആണ് അബോധാവസ്ഥയിലായിരുന്ന കൽപ്പനയെ കണ്ടെത്തുകയായിരുന്നു. ബോധം വന്നതോടെ താൻ ആത്മഹത്യ ചെയ്തതല്ല എന്ന് ഗായിക പൊലീസിന് മൊഴി നൽകുകയും ചെയ്തു. കൽപ്പനയും ഭർത്താവും അഞ്ച് വർഷമായി നിസാംപേട്ടിലെ വീട്ടിലാണ് താമസിക്കുന്നത്.
മകൾ ദയ പ്രസാദിനെ ഹൈദരാബാദിൽ പഠിപ്പിക്കണമെന്ന് ആയിരുന്നു കൽപ്പന ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇതിന്റെ പേരിൽ മകളും കൽപ്പനയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയും മാർച്ച് മൂന്നിന് തർക്കം രൂക്ഷമാകുകയും ആയിരുന്നു. മാർച്ച് 4ന് കൽപ്പന എറണാകുളത്ത് എത്തിയിരുന്നു.
എന്നാൽ ഈ പ്രശ്നങ്ങൾ അലട്ടിയിരുന്നതിനാൽ ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്നാണ് പറയുന്നത്. ആത്ഹ ത്യയ്ക്ക് ശ്രമിച്ചുവെന്ന് വാർത്തകൾ വന്നതോടെ കൽപ്പന ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല എന്നും ഉറക്കമില്ലാത്തതു കൊണ്ട് ഉറക്ക ഗുളികകൾ കഴിച്ചത് അമിതമായിപ്പോയതാണെന്നുമാണ് കൽപ്പനയുടെ മകൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
