Connect with us

കൽപ്പന എന്നോട് എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി; കൽപ്പനയെ കുറിച്ച് മുൻഭർത്താവ്

Actress

കൽപ്പന എന്നോട് എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി; കൽപ്പനയെ കുറിച്ച് മുൻഭർത്താവ്

കൽപ്പന എന്നോട് എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി; കൽപ്പനയെ കുറിച്ച് മുൻഭർത്താവ്

മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താൻ കഴിയാത്ത ഒരു വിടവ് തന്നെയനാണ് കൽപനയുടേത്. കൽപന അഭിനയിച്ച റോളുകളെക്കാൾ അതിശയിപ്പിക്കുന്നതായിരുന്നു ആ മരണം. ഷൂട്ടിങ് ആവശ്യത്തിന് വേണ്ടി ഹൈദരബാദിൽ പോയതായിരുന്നു കൽപന. അവിടെ വച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. മുപ്പത്തിയൊമ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ മുന്നൂറോളം കഥാപാത്രങ്ങഅൾക്കാണ് കൽപ്പന ജീവൻ നൽകിയത്. സിനിമയിൽ വിജയം കൈവരിച്ചെങ്കിലും ജീവിത്തതിൽ വിജയം കൈവരിക്കാൻ നടിയ്ക്ക് ആയിരുന്നില്ല.

മരിക്കുന്നതിന് മുൻപ് വിവാഹമോചിതയായിരുന്നു കൽപ്പന. ഭർത്താവായിരുന്ന അനിലുമായുണ്ടായ പ്രശ്നത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ കൽപ്പന പിന്നീട് നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു. കൽപ്പനയും ഭർത്താവും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നടിയുമായി അടുത്ത് ബന്ധമുള്ളവർ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ കൽപ്പനയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് അനിൽ. വീട്ടിൽ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്ന സമയമായിരുന്നു. ഒരു പെൺകുട്ടിയെ പോയി കണ്ടു. എനിക്ക് ഒട്ടും മാച്ചല്ലായിരുന്നു. തിരികെ സെറ്റിൽ വന്നപ്പോൾ ഇന്നലെ കണ്ടില്ലല്ലോ എവിടെ പോയെന്ന് കൽപ്പന ചോദിച്ചു. പെണ്ണ് കാണാൻ പോയതാണെന്ന് ഞാൻ. കല്യാണം ആലോചിക്കുകയാണോ എന്ന് കൽപ്പന ചോദിച്ചു. അതെയെന്ന് ഞാൻ മറുപടി നൽകി.

അടുത്ത ദിവസം കൽപ്പന കാഷ്വലായി സംസാരിക്കവെ എനിക്കും വീട്ടിൽ കല്യാണമൊക്കെ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാനത് കേട്ട് വിടുകയും ചെയ്തു. കെെ കഴുകാൻ ചെന്നപ്പോൾ കൽപ്പന എന്നോട് എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി. അതുവരെ ജീവിതത്തിൽ ഒരു പെണ്ണും എന്നോടിങ്ങനെ ചോദിച്ചിട്ടില്ല. എന്നെ ഒരു പെണ്ണും നോക്കാറില്ലായിരുന്നു. ആദ്യമായാണ് ഒരു പെണ്ണ് എന്നോട് കല്യാണം കഴിക്കാമോ എന്ന് ചോദിക്കുന്നത്. അതിൽ ഞാൻ വീണുപോയി.

സഹോദരിയോട് വിളിച്ച് പറഞ്ഞു. നിനക്ക് ഇഷ്ടമാണോ എന്ന് അവൾ ചോദിച്ചു. എനിക്കതിൽ തീരുമാനമറിയില്ലെന്ന് ഞാൻ പറഞ്ഞു. കൽപ്പന ഷൂട്ട് കഴിഞ്ഞ് വെറെ സെറ്റിലേയ്ക്ക് പോയി. ഇടയ്ക്ക് വിളിക്കും. അമ്മയോട് ചോദിക്കാൻ സഹോദരി പറഞ്ഞു. അമ്മ ഓക്കെയാണെന്ന് പറഞ്ഞു. എനിക്ക് ഓക്കെയാണെന്ന് ഞാൻ കൽപ്പനയോട് പറഞ്ഞു. വീട്ടിൽ പറയണമെന്ന് കൽപ്പന. എന്റെ അച്ഛൻ അവരുടെ അമ്മയെ വിളിച്ച് സംസാരിച്ചു. വളരെ പെട്ടെന്ന് കല്യാണം തീരുമാനിച്ചെന്നും അനിൽ പറഞ്ഞു.

മുമ്പൊരിക്കൽ വിവാഹത്തെക്കുറിച്ച് കൽപ്പനയും സംസാരിച്ച വാക്കുകളും വൈറലായിരുന്നു. ആദ്യമായി പ്രണയിച്ചത് അനിലിനെയാണ്. അദ്ദേഹത്തെ തന്നെ കെട്ടാനും പറ്റിയെന്ന് കൽപ്പന വ്യക്തമാക്കി. ഒട്ടും സംസാരിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അതായിരിക്കാം ഏറ്റവും കൂടുതൽ ആകർഷിച്ചത്. കാണുമ്പോൾ വ്യത്യസ്തരാണെങ്കിലും ഒരുപാട് ചേർച്ചകൾ ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ചില കാരണങ്ങളാൽ അകലുകയായിരുന്നെന്നും കൽപ്പന അന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷമായിരുന്നു അനിൽ വീണ്ടും വിവാഹിതനായത്. ഞാൻ മറ്റൊരു വിവാഹം കഴിച്ചത് അമ്മയുടെ കൂടി നിർബന്ധത്തിലായിരുന്നു. അമ്മ മരിച്ചപ്പോൾ ആരും കൂടെയില്ലെന്ന തോന്നലായി. ഒറ്റപ്പെടൽ അനുഭവപ്പെട്ടപ്പോഴാണ് വീണ്ടും വിവാഹിതനായത്. പൂർണമായും അറേഞ്ച്ഡ് വിവാഹമായിരുന്നു. അവൾ വക്കീലാണ്. ഇപ്പോൾ പ്രാക്ടീസൊന്നും ചെയ്യുന്നില്ല. ഞങ്ങൾ രണ്ടുപേരും കൊച്ചിയിലാണ് കഴിയുന്നത്.

മകളും ഞാനും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. കൽപ്പന മരിച്ചപ്പോൾ പോലും ഞങ്ങൾ തമ്മിൽ അടുപ്പം ഉണ്ടായിരുന്നു. എന്റെ കുടുംബവുമായിട്ടെല്ലാം വളരെ കണക്ടഡ് ആയിരുന്നു അവൾ. എന്നാൽ ഇപ്പോൾ കുറച്ചുനാളുകളായി അവളുമായി യാതൊരു ബന്ധവുമില്ല. മകളെ നേരിട്ട് കാണാൻ ഞാൻ ശ്രമിച്ചിരുന്നു. ഒരിക്കൽ സമ്മാനവുമായി അവളെ കാണാൻ പോയി. എന്നാൽ ഗേറ്റിന് പുറത്ത് ഏൽപ്പിക്കാനാണ് അവർ പറഞ്ഞത്. അതോടെ ആ പോക്കും നിന്നു. എന്താണ് നമ്മുക്കിടയിൽ ഉണ്ടായതെന്ന് അറിയില്ല. മകൾ ഇപ്പോൾ കൽപ്പനയുടെ അമ്മയ്ക്കൊപ്പമാണ്. നല്ല നിലയിലാണ് അവർ അവളെ നോക്കുന്നതെന്നും അനിൽ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top