Malayalam Breaking News
നടിമാർ എന്ന് വിളിച്ചത് വലിയ തെറ്റാണ്; അത് കൊണ്ട് ലാലേട്ടനെ തൂക്കി കൊല്ലണം !! പരിഹാസവുമായി ഷാജോണും…
നടിമാർ എന്ന് വിളിച്ചത് വലിയ തെറ്റാണ്; അത് കൊണ്ട് ലാലേട്ടനെ തൂക്കി കൊല്ലണം !! പരിഹാസവുമായി ഷാജോണും…
നടിമാർ എന്ന് വിളിച്ചത് വലിയ തെറ്റാണ്; അത് കൊണ്ട് ലാലേട്ടനെ തൂക്കി കൊല്ലണം !! പരിഹാസവുമായി ഷാജോണും…
മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസി കഴിഞ്ഞ ദിവസം താരസംഘടന അമ്മയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അമ്മക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചായിരുന്നു വാത്താസമ്മേളനം ആരംഭിച്ചത് തന്നെ. സംഭവത്തില്‍ കുറ്റാരോപിതനായ നടനെ സംഘടന സംരക്ഷിക്കുകയാണെന്ന് ഡബ്ല്യുസിസി ആരോപിച്ചു.
ആരോപണവിധേയനെ പുറത്താക്കും എന്ന് സംഭവത്തിന് പിന്നാലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം അമ്മ അറിയിച്ചിരുന്നു. ഇയാള്‍ ഇതുവരെ രാജിവെച്ചിട്ടില്ല. പ്രതിയെ പുറത്താക്കിയിട്ടില്ല. സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. അമ്മ നേതൃത്വം തങ്ങളോട് കള്ളം പറഞ്ഞു. എന്താണ് അമ്മയുടെ ഉദ്ദേശം ?!കുറച്ചുദിവസം മുന്‍പ് അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ നടിമാര്‍ എന്ന് അഭിസംബോധന ചെയ്തു. ഞങ്ങള്‍ മൂന്നുപേരുടെ പേരുപറയാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇത് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചെന്നും ഡബ്ല്യൂസിസി ആരോപിച്ചിരുന്നു.
ഇതിനെ തുടർന്ന് നിരവധി ആളുകളാണ് വനിതാ സംഘടനക്കെതിരെ ആരോപണവുമായി എത്തിയത്. ഇപ്പോഴിതാ നടൻ ഷാജോണും നടിമാരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാട് ലൈക്കുകളും ഷെയറുകളുമാണ് ഷാജോണിന്റെ ഈ പോസ്റ്റിന് ലഭിക്കുന്നത്.
Kalabhavan Shajon’s Facebook post against WCC
