Malayalam
ദിലീപിന് മേൽ കുറ്റം ചാർത്തിയിട്ടേ ഉളളൂ. ശിക്ഷ കിട്ടിയിട്ടില്ല. ശരിക്കും പറഞ്ഞാൽ ദിലീപിന്റെ കാലിബർ പോയില്ലേ…; കലാഭവൻ റഹ്മാൻ
ദിലീപിന് മേൽ കുറ്റം ചാർത്തിയിട്ടേ ഉളളൂ. ശിക്ഷ കിട്ടിയിട്ടില്ല. ശരിക്കും പറഞ്ഞാൽ ദിലീപിന്റെ കാലിബർ പോയില്ലേ…; കലാഭവൻ റഹ്മാൻ
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു. തുടക്കം മുതൽ തന്നെ കേസിൽ എട്ടാം പ്രതിയായ ദിലീപിനെ പിന്തുണച്ചു കൊണ്ടും എതിർത്തുകൊണ്ടും ചേരി തിരിഞ്ഞ് വാക്കേറ്റങ്ങൾ നടക്കുന്നുണ്ട്.
ഇപ്പോഴിതാ കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഒരാളെ കുറ്റവാളിയാക്കി ചിത്രീകരിക്കാൻ സാധിക്കില്ലെന്ന് പറയുകയാണ് നടൻ കലാഭവൻ റഹ്മാൻ. ദിലീപ് ഡൗണായിരിക്കുന്ന ആ സമയത്ത് സംസാരിച്ചിരുന്നു. നമുക്ക് എല്ലാവരെയും കുറിച്ച് അറിയാമല്ലോ, ഒരു ധാരണ ഉണ്ടല്ലോ. സിദ്ധിഖുമായിട്ടും നല്ല ബന്ധമാണ്. രണ്ടാഴ്ച മുൻപ് സിദ്ധിഖിന്റെ വീട്ടിൽ പോയി 2 മണിക്കൂർ ഇരുന്ന് സംസാരിച്ചിരുന്നു. ഇത്തരം പ്രശ്‌നങ്ങളൊക്കെ താൽക്കാലികമാണ്.
ഇപ്പോൾ പേടിയാണ് സംസാരിക്കാൻ. കുറ്റവാളിയാക്കി കാണിക്കാൻ എളുപ്പമാണ്. പക്ഷേ കുറ്റവാളിയാണെന്ന് കോടതിയിൽ തെളിയിക്കേണ്ടേ. അത് വരെ കുറ്റവാളിയാണെന്ന് പറയാൻ പറ്റുമോ. ഇയാൾ ഒരു പ്രശ്‌നക്കാരനാണെന്ന് ചൂണ്ടിക്കാണിക്കാനേ പറ്റൂ. സെലിബ്രിറ്റി ആകുമ്പോൾ മീഡിയ അത് വലിയ വാർത്തയായി കൊടുക്കും. സാധാരണക്കാരൻ ആണെങ്കിൽ കൊടുക്കുമോ. ഒരു ഓട്ടോക്കാരൻ ഒരു സ്ത്രീയെ പീഡിപ്പിച്ചാൽ വാർത്ത കൊടുക്കാൻ ഇത്രയും ഹൈപ്പ് ഉണ്ടാകുമോ.
സെലിബ്രിറ്റിയാകുമ്പോൾ അതിന് മുകളിൽ കയറി അർമാദിക്കാം എന്നാണ്. മീഡിയ ശ്രദ്ധിക്കണം എന്നാണ് പറയാനുളളത്. മീഡിയ അത്യാവശ്യം തന്നെയാണ്. പല വാർത്തകളും പുറത്ത് കൊണ്ട് വരുന്നത് മീഡിയ ആണ്. പക്ഷേ അതിനൊക്കെ ഒരു പരിധി വേണം. എല്ലാവർക്കുമുണ്ട് സ്വാതന്ത്ര്യം. ചുമ്മാ കയറി മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ പാടില്ല.
ഇത് താൻ സിദ്ധിഖിനെ ന്യായീകരിക്കുന്നതല്ല. കുറ്റം തെളിയിക്കപ്പെട്ട ശേഷം ശിക്ഷ കൊടുക്കാനുളള ഒരു വലിയ അതോറിറ്റി ഉണ്ടല്ലോ നമുക്ക്. അത് അവർ ചെയ്യട്ടെ. ദിലീപിന്റെ കാര്യവും അങ്ങനെ തന്നെ. ദിലീപിന് മേൽ കുറ്റം ചാർത്തിയിട്ടേ ഉളളൂ. ശിക്ഷ കിട്ടിയിട്ടില്ല. ശരിക്കും പറഞ്ഞാൽ ദിലീപിന്റെ കാലിബർ പോയില്ലേ.. കത്തി നിൽക്കുന്ന സമയത്താണ് ദിലീപ് ഡൗൺ ആയിപ്പോയത്. എത്രയോ വലിയ നടനാണ്, എത്ര പേരെ ചിരിപ്പിച്ച നടനാണ്.
സിനിമാഭിനയത്തിന് മുൻപ് കലാഭവനിൽ വെച്ച് തന്നെ ദിലീപുമായി ബന്ധമുണ്ട്. കലാഭവനിലേക്ക് ദിലീപിനെ കൊണ്ട് വന്നത് താനാണ്. കലാഭവനിൽ താൻ ട്രൂപ്പ് ലീഡർ ആയിരുന്നു. താൻ വിചാരിച്ചാൽ കലാഭവനിൽ കേറാൻ സാധ്യതയുണ്ട്. ആ സമയത്ത് തന്റെ വീട്ടിലേക്ക് ദിലീപും സുനിലും വന്നു. മിമിക്രി കാണിച്ചിട്ട് കലാഭവനിലേക്ക് വരാൻ വേണ്ടിയായിരുന്നു അത്. സുനിലിനാണ് കലാഭവനിലേക്ക് വരേണ്ടത്. താൻ നോക്കിയപ്പോൾ മിമിക്രിയിൽ ദിലീപാണ് ബെറ്റർ”. അങ്ങനെ ജയറാം അപരനിലേക്ക് പോയ ഗ്യാപിൽ ദിലീപിനെ കലാഭവനിൽ കയറ്റിയെന്നും കലാഭവൻ റഹ്‌മാൻ പറഞ്ഞു.