Connect with us

‘മാർക്കോ’ വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ല, കുടുംബത്തോടുള്ള അതിരില്ലാത്ത സ്‌നേഹത്തിന്റെ കഥ; ഉണ്ണി മുകുന്ദൻ

Malayalam

‘മാർക്കോ’ വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ല, കുടുംബത്തോടുള്ള അതിരില്ലാത്ത സ്‌നേഹത്തിന്റെ കഥ; ഉണ്ണി മുകുന്ദൻ

‘മാർക്കോ’ വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ല, കുടുംബത്തോടുള്ള അതിരില്ലാത്ത സ്‌നേഹത്തിന്റെ കഥ; ഉണ്ണി മുകുന്ദൻ

ഹനീഫ് അദേനിയുടെ സംവിധാനത്തിൽ പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ഉണ്ണി മുകുന്ദൻ ചിത്രമായിരുന്നു മാർക്കോ. അങ്ങേയറ്റം വയലൻസ് നിറഞ്ഞ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 14-ന് ആണ് ചിത്രം ഒടിടിയിലേയ്ക്ക് എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

‘മാർക്കോ’ വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ല, ഒരുപാട് വികാരങ്ങളുടെയും വിശ്വാസഘാതത്തിന്റെയും കുടുംബത്തോടുള്ള അതിരില്ലാത്ത സ്‌നേഹത്തിന്റെയും കഥയാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ‘മാർക്കോ’യുടെ ഓരോ തീരുമാനവും ജീവൻ മരണ പോരാട്ടമാണ്. തിയേറ്ററുകളിൽ ലഭിച്ച വലിയ സ്നേഹത്തിന് ഒരുപാട് നന്ദി.

തിയേറ്ററുകളിൽ ലഭിച്ച വലിയ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും ഇപ്പോൾ പ്രേക്ഷകർക്ക് സോണിലിവിലൂടെ ചിത്രം വീണ്ടും കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. 116 കോടിയിലധികം ആണ് മാർക്കോ നേടിയത്. കേരളത്തിൽ നിന്ന് മാത്രം 42.20 കോടി രൂപയാണ് മാർക്കോ നേടിയത് എന്നാണ് സിനിമ അനലിസ്റ്റുകളുടെ റിപ്പോർട്ട്.

ആസിഫ് അലിയുടെ കിളി പോയി, കോഹിനൂർ എന്നീ സിനിമകൾക്ക് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമൽ, ചെമ്പൻ വിനോദ്, സുരഭി ലക്ഷ്‌മി, ജോണി ആന്റണി, സുധീഷ്, ശ്യാം മോഹൻ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒരു ടിപ്പിക്കൽ കോമഡി ഡ്രാമ ഗണത്തിൽപ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

അതേസമയം, ഉണ്ണി മുകുന്ദന്റെ അവസാന ചിത്രമായ മാർക്കോ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ചിരുന്നു. കിടിലൻ ആക്ഷൻ സീനുകളും മറ്റുമായി ബോളിവുഡ് പ്രേക്ഷകരെ വരെ ചിത്രം പിടിച്ചിരുത്തിയിരുന്നു. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top