Malayalam
കുടുംബ സിനിമകളിൽ അഭിനയിക്കാനല്ല,വില്ലനായി അഭിനയിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത് -ജയറാം
കുടുംബ സിനിമകളിൽ അഭിനയിക്കാനല്ല,വില്ലനായി അഭിനയിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത് -ജയറാം
ഏറെ നാളുകളായി മലയാള സിനിമയുടെ ഭാഗമായി തുടരുകയാണ് ജയറാം. കുടുംബ പ്രേഷകരുടെ പ്രിയ താരമായി മാറിയ ജയറാമിന്റെ മലയാളത്തിൽ ഇറങ്ങുന്ന അദ്ദേഹത്തിന്റേതായി ഇറങ്ങുന്ന പുതിയ സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. കുടുംബനായകൻ എന്ന പേര് കേൾപ്പിച്ച നടൻ ജയറാം ഇപ്പോൾ തന്റെ ട്രാക്ക് ഒന്ന് മാറ്റിപിടിക്കുകയാണ്. മലയാളികൾ എന്നും ജയറാമിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഭർത്താവിന്റെയും സഹോദരന്റെയും കാമുകന്റെയും വേഷപ്പകർച്ചകളാണ്. പക്ഷെ ഒരു നടൻ എന്ന നിലയിൽ ജയറാം ഇപ്പോൾ ചില മാറ്റങ്ങൾ ആഗ്രഹിക്കുന്നു.
ജയറാം പറഞ്ഞ വാക്കുകൾ..
” കുടുംബ പ്രേക്ഷകരെ മാനിക്കുന്ന സിനിമകളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന നടനാണ് ഞാൻ. അത്തരം പ്രേക്ഷകർക്ക് രസിക്കാത്ത സംഭാഷണമോ സീനോ ചെയ്യാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. എന്നെ തേടി അത്തരം നെഗറ്റീവ് കഥാപാത്രങ്ങൾ വരാറില്ല എന്നതാണ് സത്യം. ഇവിടുത്തെ പ്രേക്ഷകർക്ക് എന്നെ അങ്ങനെ കാണാനാണ് ഇഷ്ടം.”
” അടുത്തിടെ തെലുഗിൽ ബാഗ്മതി എന്ന ചിത്രത്തിൽ പക്കാ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച വില്ലനുള്ള നിരവധി അവാർഡുകൾ ആ ചിത്രത്തിന് കിട്ടി. അതിന് ശേഷം വില്ലൻ വേഷങ്ങൾ ചെയ്യാൻ നിരവധി അവസരങ്ങൾ അവിടെ നിന്ന് വന്നു. അതുകൊണ്ട് തന്നെ ഞാൻ അവിടെ സെലെക്ടീവാണ്. പ്രഭാസിന്റെ പുതിയ ചിത്രത്തിൽ വില്ലനാവാൻ അവസരം വന്നിട്ടുണ്ട്. ഇനി അങ്ങനെ ഒരു കളി കളിക്കാം ; ജയറാം പറയുന്നു.
“തെലുഗിനൊപ്പം തമിഴിലും വില്ലൻ വേഷങ്ങൾ കിട്ടുന്നുണ്ട്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘പാർട്ടി’ എന്ന തമിഴ് ചിത്രത്തിൽ ശക്തമായ വില്ലൻ കഥാപാത്രത്തെയാണ് കിട്ടിയത്. തെലുഗർക്കും തമിഴർക്കും എന്നെ വില്ലനായി ചിത്രീകരിക്കാമെങ്കിൽ മലയാളികൾക്കും ചിന്തിക്കാം. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ മലയാളത്തിലും വില്ലനായി അഭിനയിക്കും. – ജയറാം വ്യക്തമാക്കി.
jayaram in new track