രാഷ്ട്രീയം മാറ്റിവെച്ച് അപകടകരമായ ചിത്രത്തെ എങ്ങനെ ചര്‍ച്ച ചെയ്യും ; കബീർ സിംഗിനെതിരെ ഗായിക
തെന്നിന്ത്യയിലെ തന്നെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ അര്ജുന് റെഡ്ഡി. തെന്നിന്ത്യയെ കൂടാതെ ബോളിവുഡിലും സിനിമ കത്തി ജ്വലിച്ചു . വിജയ് ദേവരകൊണ്ടയുടെ രിയറില്‍ തന്നെ വഴിത്തിരിവായ സിനിമ വലിയ വിജയമാണ് കൈവരിച്ചത് . സിനിമയുടെ ബോളിവുഡ് പതിപ്പായ കബീര്‍ സിങ് അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ബോളിവുഡിലെ ചോക്ലേറ്റ് ബോയ് എന്നറിയപ്പെടുന്ന നടൻ ഷാഹിദ് കപൂറിന്റെ കരിയര്‍ ബെസ്റ്റെന്ന് വിലയിരുത്തപ്പെട്ട ചിത്രത്തിന് തിയ്യേറ്ററുകളില്‍ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
മികച്ച പ്രതികരണങ്ങള്‍ വന്ന സമയത്ത് തന്നെ സിനിമയെ വിമര്‍ശിച്ചുകൊണ്ടും നിരവധി പേര് എത്തുകയാണ് സിനിമയ്ക്കെതിരെയുളള വിമര്‍ശനം കൂടികൊണ്ടിരിക്കുകയാണ്. എറ്റവുമൊടുവിലായി ഗായിക സോന മോഹപത്രയാണ് കബീര്‍ സിങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഷാഹിദ് കപൂറിനെ പ്രശംസിച്ചുകൊണ്ടുളള നകുല്‍ മെഹ്തയുടെ ട്വീറ്റിനെ വിമര്‍ശിച്ചായിരുന്നു ഗായിക സോന മഹാപത്ര രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയം മാറ്റിവെച്ച് ഷാഹിദിന്റെ പ്രകടനത്തെ പ്രശംസിക്കണം എന്ന് നകുല്‍ പറഞ്ഞതിനാണ് സോനയുടെ വിമര്‍ശനം വന്നത്. രാഷ്ട്രീയം മാറ്റിവെച്ച് അപകടകരമായ ചിത്രത്തെ എങ്ങനെ ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഗായിക ചോദിച്ചത്.
നടന്മാര്ക്ക് ഇതിലൊന്നും യാതൊരുവിധ ഉത്തരവാദിത്വമില്ലേയെന്നും ഗായിക ചോദിക്കുന്നുണ്ട്. സമൂഹത്തെ പിന്നോട്ടടിക്കുന്ന ഇത്തരം കഥാപാത്രങ്ങളെ എറ്റെടുക്കുന്നതിലൂടെ ആ നടന് യാതൊരു ഉത്തരവാദിത്വവുമില്ലേ എന്നാണ് സോന മഹാപത്ര ചോദിച്ചത്. ഇങ്ങനെയാണോ നമ്മള് എല്ലാവരും ആകേണ്ടതെന്നും നടി ചോദിച്ചു. കബീര്‍ സിങ്ങിനെയും ഷാഹിദിനെയും പുകഴ്ത്തിയ ദേശീയ വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ്മയെയും സോന വിമര്‍ശിച്ചിരുന്നു. സിനിമയിലെ പുരുഷാധിപത്യം ശ്രദ്ധിച്ചില്ലേയെന്നും ഈ സാഹചര്യം സ്ത്രീകള്‍ക്ക് ഉണ്ടായാല്‍ എന്ത് പ്രതീക്ഷയാണ് ഉണ്ടാകാന്‍ പോകുന്നത് എന്നാണ് നടി ട്വിറ്ററില്‍ കുറിച്ചത്.
പ്രണയ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു കബീര്‍ സിങ്. കോളേജില്‍ വെച്ച് തുടങ്ങുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന ബ്രേക്കപ്പുമൊക്കെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. നായകനു മുന്നില്‍ പലപ്പോഴും നിശബ്ദയാകേണ്ടി വരുന്ന നായികയാണ് ചിത്രത്തിലേത്. പ്രണയിനിക്ക് പുറമെ ജോലിക്കാരി വരെ നായകനു മുന്നില്‍ നിശബ്ദയായി നില്ക്കുന്ന കാഴ്ചയാണ് ചിത്രത്തിലുളളത്. കൈ തട്ടി ഗ്ലാസ് നിലത്തു വീണു പൊട്ടിപോകുന്ന വേലക്കാരിയെ അക്രമ മനോഭാവവുമായി വിടാതെ പിന്തുടരുന്ന നായകനെ കബീര്‍ സിങ്ങില്‍ കാണിക്കുന്നുണ്ട്.
തെലുങ്ക് പതിപ്പ് സംവിധാനം ചെയ്ത സന്ദീപ് വാങ്ക തന്നെയാണ് ബോളിവുഡിലും ചിത്രം എടുത്തിരിക്കുന്നത്. തെലുങ്കില്‍ വമ്പന്‍ വിജയങ്ങളിലൊന്നായ അര്ജുന് റെഡ്ഡി ബോളിവുഡിലേക്ക് എടുക്കാന്‍ ഷാഹിദ് കപൂര്‍ താല്പര്യം പ്രകടപ്പിക്കുകയായിരുന്നു. തെലുങ്ക് പതിപ്പില്‍ ശാലിനി പാണ്ഡെ അവതരിപ്പിച്ച നായികാ വേഷം ബോളിവുഡില്‍ കിയാര അദ്വാനിയാണ് ചെയ്തിരിക്കുന്നത്.
kabir singh-singer-crucified
