Connect with us

ചാലക്കുടിക്കാരന്റെ മണിനാദം നിലച്ചിട്ട് നാല് വർഷങ്ങൾ….

Malayalam Breaking News

ചാലക്കുടിക്കാരന്റെ മണിനാദം നിലച്ചിട്ട് നാല് വർഷങ്ങൾ….

ചാലക്കുടിക്കാരന്റെ മണിനാദം നിലച്ചിട്ട് നാല് വർഷങ്ങൾ….

സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വര്ഷം തികയുകയാണ്. മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം എന്നും മലയാളിക്ക് പ്രിയപ്പെട്ടവനാണ്. 2016 മാര്ച്ച് 6നായിരുന്നു സിനിമാപ്രേമികളെ ഞെട്ടിച്ച കലാഭവന് മണിയുടെ അപ്രതീക്ഷിതവിയോഗം .മലയാള സിനിമയില് കലാഭവന് മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങൽ മാത്രമാണ്

ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന് മലയാളവും കടന്ന് അന്യ ഭാഷകള്ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേർത്തുവെച്ചു. നാടന്‍പാട്ടുകളും തമാശകളും ആയി മണിയുടെ ശബ്ദം ഇന്നും മലയാളികൾക്ക് മറക്കാനാവില്ല. ആടിയും പാടിയും സാധാരണക്കാരോട് സംവദിച്ചും അവരിലൊരാളായി മാറുകയായിരുന്നു കലാഭവൻ മണി നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മണിമുഴക്കം നിലച്ച് പോയെന്ന് വിശ്വസിക്കാനാവുന്നില്ല.
സിനിമാ രംഗത്തെ സകലകലാവല്ലഭനായിരുന്നു ഈ ചാലക്കുടിക്കാരന്‍ ചങ്ങാതി. അഭിനയിച്ചും മിമിക്രി കാട്ടിയും നാടന്‍പാട്ട് പാടിയും മണി ആരാധക മനസില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. ഓട്ടോക്കാരനായ ജീവിതം തുടങ്ങിയ മണി കൈവെയ്ക്കാത്ത മേഖലകളില്ലെന്ന് തന്നെ പറയാം.

കൊടിയ ദാരിദ്രത്തിന്റെ കറുത്ത ദിനങ്ങളില്‍ നിന്ന് ആരാധക മനസ്സിന്റെ സ്‌നേഹ സമ്പന്നതയിലേയ്ക്കാണ് കലാഭവന്‍ മണിയെന്ന അതുല്യ പ്രതിഭ നടന്നു കയറിയത്. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ െ്രെഡവറുടെ വേഷത്തില് ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന് രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി.

തുടക്കത്തില് സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന് എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ നേടിയ ചിത്രങ്ങളായിരുന്നു. ഹാസ്യ താരമായും സഹനടനായും നായകനായും വില്ലനായും തെന്നിന്ത്യ മുഴുവന്‍ ആരാധകരെയുണ്ടാക്കിയ മണി രജനീകാന്ത്, കമല്‍ഹാസന്‍, ഐശ്വര്യാ റായി, വിക്രം തുടങ്ങി ഇന്ത്യന്‍ സിനിമയിലേയും മലയാളത്തിലെയും ഒട്ടു മിക്ക എല്ലാ താരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുമുണ്ട്.

നാടന്പാട്ടിനെ ജനകീയമാക്കിയതില് മണിക്കുള്ള പങ്ക് വലുതാണ്. കേരളത്തിലെ നാടന് പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന് ഒട്ടേറെ ശ്രമങ്ങള് മണിനടത്തിയിട്ടുണ്ട്. ഓരോ സിനിമയുടെ സെറ്റില് പോകുമ്പോഴും അവിടുത്തെ നാടന് പാട്ടുകാരെ, വൈകുന്നേരം മുറിയിലെത്തിക്കും. നേരം പുലരുന്നതുവരെ പാടി രസിക്കും,അതില് നിന്ന് പുതിയൊരീണം പിറക്കും. അങ്ങനെയാണ് പല പാട്ടുകളും പിറന്നത്.

2016 മാര്ച്ച് ആറിനാണ് മണി മരിച്ചത്. പാഡിയില് കുഴഞ്ഞു വീണ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിയുടെ മരണത്തില് ദുരൂഹതയുണ്ടെന്ന് അന്ന് മുതല് തന്നെ ആരോപണം ഉയര്ന്നിരുന്നു. മദ്യവും വിഷാംശവും കണ്ടെത്തിയതില് ഉയര്ന്ന സംശയത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. മണിയുടെ ആകസ്മിക വേര്‍പാട് ഉണ്ടാക്കിയ വലിയ മുറിവും ശൂന്യതയും മലയാള സിനിമയില്‍ നീറ്റല്‍ മാറാത്ത നോവായിത്തന്നെ തുടരുകയും ചെയ്യുന്നു.

KALABHAVAN MANI

Continue Reading

More in Malayalam Breaking News

Trending

Recent

To Top