News
കെ പോപ് ഗായിക പാര്‍ക് ബോ റാം അന്തരിച്ചു
കെ പോപ് ഗായിക പാര്‍ക് ബോ റാം അന്തരിച്ചു
പ്രമുഖ കെ പോപ് ഗായിക പാര്‍ക് ബോ റാം അന്തരിച്ചു. 30 വയസായിരുന്നു. ഇന്നലെയായിരുന്നു ഗായികയുടെ അപ്രതീക്ഷിത വിയോഗം. പാര്‍ക്കിന്റെ ഏജന്‍സിയാണ് മരണവിവരം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. താരത്തിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗാനരചയിതാവും നടിയും കൂടിയായ പാര്‍ക് ബോറം തന്റെ പുതിയ ആല്‍ബത്തിന്റെ പണിപ്പുരയിലായിരുന്നു. 17ാം വയസിലാണ് പാര്‍ക് കെ പോപ് ഇന്ഡസിട്രിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2010ല്‍ നടന്ന സൂപ്പര്‍ സ്റ്റാര്‍ കെ2 എന്ന സംഗീത മത്സരമാണ് താരത്തെ പ്രശസ്തിയില്‍ എത്തിക്കുന്നത്.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന പാര്‍ക് ഫൈനലിലും ഇടംനേടി. 2014ലാണ് പോപ് സംഗീത രംഗത്തേക്ക് ചുവടുവെക്കുന്നത്. ബ്യൂട്ടിഫുള്‍ എന്നായിരുന്നു ആദ്യ ഗാനം വമ്പന്‍ വിജയമാണ് നേടിയത്. 2014 ഗഓണ് ചാര്‍ട്ട് മ്യൂസിക് അവാര്‍ഡ്സില്‍ അര്‍ട്ടിസ്റ്റ് ഓഫ് ദി അവാര്‍ഡിന് അര്‍ഹയായി.
കെ ഡ്രാമയിലെ നിരവധി പ്രമുഖര്‍ക്കൊപ്പം താരം ഒന്നിച്ചു. ഏപ്രില്‍ 3ന് ഐ മിസ് യു എന്ന സിംഗിള്‍ പുറത്തിറക്കി. സംഗീത രംഗത്തെ തന്റെ 10ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതിയ ആല്‍ബം പുറത്തിറക്കാന്‍ ഇരിക്കുന്നതിനിടെയാണ് താരത്തിന്റെ മരണം.
