ചിത്ര ചെയ്താൽ പ്രശ്നമില്ല;ഞാന്‍ പാടുമ്പോൾ അത് യേശുദാസിനെ അനുകരിക്കല്‍,അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്റേത്!
മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് കെ.ജി മാര്‍ക്കോസ്.”കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാന്‍ നോക്കിയിരിക്കേ” എന്ന ഗാനത്തിലൂടെയാണ് സിനിമയിലേക്ക് അദ്ദേഹം പ്രവേശിച്ചത്. പിന്നീട് നിറകൂട്ട് എന്ന സിനിമയിലെ “പൂമാനമേ ” എന്ന ജനപ്രീയ ഗാനം ആലപിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടി.ഭക്തി ഗാനങ്ങളിലൂടെയാണ് മാർക്കോസ് പ്രശസ്തി നേടുന്നത്. ഇതിനിടെ യേശുദാസിന്റെ ശബ്ദവും ശൈലിയും അനുകരിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആ കാലത്ത് താന്‍ ഏറെ മാറ്റി നിറുത്തപ്പെട്ടിട്ടുണ്ടെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
“ഒരുപാട് മാറ്റി നിറുത്തപ്പെട്ടിട്ടുണ്ട്. എന്റെ കാലഘട്ടത്തില്‍ എനിക്കെതിരെ ഉപയോഗിച്ചിരുന്ന വലിയ ഫ്രെയിസായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നത്. ഞാന്‍ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ട് എന്തേ ഈ യേശുദാസിനെ അനുകരിക്കാന്‍ കൊള്ളൂലെ? അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്റെ. സംഗീതത്തില്‍ അദ്ദേഹം വലിയൊരു സര്‍വകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും ശബ്ദം കൊടുക്കുന്ന കാര്യത്തിലും ഉച്ചാരണത്തിലും. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ലതാമങ്കേഷ്കര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷെ ലതാ ജീക്ക് ട്രിബ്യൂട്ട് പോലെ ചിത്ര പാടിയിട്ടുണ്ട്. ഞാന്‍ പാടുമ്ബോള്‍ അത് യേശുദാസിനെ അനുകരിക്കല്‍. അദ്ദേഹത്തിന് വേണ്ടി ആരും ഒരു ട്രിബ്യൂട്ടും ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുണ്ട്”-മാര്‍ക്കോസ് വ്യക്തമാക്കുന്നു.
k g markose about ks chithra
