Connect with us

ലാലേട്ടന്റെ മറ്റൊരു വേർഷനാണ് സൂര്യ;സൂര്യയുടെ വീടിന്റെ പാലുകാച്ചിന്റെ അന്ന് രാത്രി ഒരു സംഭവം ഉണ്ടായി!

Malayalam

ലാലേട്ടന്റെ മറ്റൊരു വേർഷനാണ് സൂര്യ;സൂര്യയുടെ വീടിന്റെ പാലുകാച്ചിന്റെ അന്ന് രാത്രി ഒരു സംഭവം ഉണ്ടായി!

ലാലേട്ടന്റെ മറ്റൊരു വേർഷനാണ് സൂര്യ;സൂര്യയുടെ വീടിന്റെ പാലുകാച്ചിന്റെ അന്ന് രാത്രി ഒരു സംഭവം ഉണ്ടായി!

സൂര്യയാണ് താൻ കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും സിംപിളായ മനുഷ്യനെന്ന് തമിഴ് പൃഥ്വിരാജ്.തമിഴ് നടന്മാരിൽ അദ്ദേഹവുമായിട്ടാണ് ഏറ്റവും കൂടുതൽ വ്യക്തിപരമായ അടുപ്പമെന്നുംസൂര്യയുമായുള്ള അടുപ്പത്തിനു കാരണം അദ്ദേഹത്തിന്റെ ഭാര്യ ജ്യോതികയാണെന്നും പൃഥ്വി പറഞ്ഞു.

‘തമിഴിലെ താരങ്ങളിൽ ഏറെ അടുപ്പമുള്ളതു വിക്രം സാറുമായിട്ടാണ്. എങ്കിലും വ്യക്തിപരമായ അടുപ്പം നോക്കുകയാണെങ്കിൽ അതു സൂര്യയുമായാണ് കൂടുതൽ. അതിനു കാരണം ജ്യോതികയാണ്. ഞാൻ ജ്യോതികയ്ക്കൊപ്പം ഒരു സിനിമ ചെയ്തിട്ടുണ്ട്. അക്കാലത്താണ് സൂര്യയുമായി സൗഹൃദത്തിലാകുന്നത്. ചെന്നൈയിൽ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഇടയ്ക്കിടെ എന്നെ സിനിമ കാണാനൊക്കെ കൊണ്ടു പോകുമായിരുന്നു അദ്ദേഹം’ പൃഥ്വി പറഞ്ഞു.

‘എനിക്ക് വീട്ടിൽ‌ നിന്ന് ഒരുപാട് ഭക്ഷണം കൊണ്ടു തന്നിട്ടുണ്ട് സൂര്യ. രണ്ടു പേരും ഭയങ്കര കെയറിങ്ങാണ്. ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സിംപിൾ മനുഷ്യൻ സൂര്യയാണ്. ഇവിടുത്തെ ലാലേട്ടന്റെ മറ്റൊരു വേർഷനാണ് സൂര്യ. ഭയങ്കര സിംപിൾ ഡൗൺ ടു ഏർത്ത് മനുഷ്യനാണ് അദ്ദേഹം. സൂര്യയുമൊത്തുള്ള ഒരു രസകരമായ സംഭവമുണ്ട്. സൂര്യയ്ക്ക് ഓർർമയുണ്ടോ എന്ന് എനിക്കറിയില്ല. സൂര്യയുടെ വീടിന്റെ പാലുകാച്ചിന്റെ അന്ന് രാത്രി അതിഥികൾ ഒക്കെ പോയ ശേഷം ഞങ്ങൾ‌ ഒന്നിച്ചിരുന്ന സംസാരിക്കുകയായിരുന്നു. ജ്യോതിക നേരത്തെ ഓർഡർ ചെയ്തു ഒരു കേക്ക് അപ്പോഴാണ് വന്നത്. ഞങ്ങൾ രണ്ടാളും സംസാരിച്ച് സംസാരിച്ച് ഒന്നിച്ച് ആ കേക്ക് മുഴുൻ തിന്നു തീർത്തു.’ പൃഥ്വി ഓർത്തെടുത്തു.

prithviraj about surya

More in Malayalam

Trending

Recent

To Top