“ഒരിക്കൽ പുള്ളി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല ,വീണ്ടും ആവർത്തിച്ചപ്പോൾ പ്രതികരിച്ചു ” – യേശുദാസുമായുള്ള പിണക്കത്തെ പറ്റി കെ ജി മാർക്കോസ്
സംഗീത ലോകത്ത് നിറസാന്നിധ്യമായി നാല്പതു വര്‍ഷം പിന്നിട്ടിട്ടും സിനിമ പിന്നണി ഗാന രംഗത്ത് ഒന്നുമാകാൻ കെ ജി മാർക്കോസ് എന്ന ഗായകന് സാധിച്ചില്ല. യേശുദാസുമായുള്ള ചില പ്രശ്നങ്ങളാണ് കെ ജി മാർക്കോസിന് വിനയായത്. യേശുദാസുമായുള്ള പിണക്കത്തെ പറ്റി മനസ് തുറക്കുകയാണ് കെ ജി മാർക്കോസ് .
‘ദാസേട്ടന്റെ കൂടെ എപ്പോഴും എട്ട് പത്ത് ശിങ്കിടികള്‍ ഉണ്ട്. ഇതില്‍ പലരും അദ്ദേഹത്തിന്റെ ചെവി കടിച്ച് പറിക്കുന്നവരാണ്. ദാസേ, ഇവന് നിനക്കൊരു പാരയാകും, അവന് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു. ഇങ്ങനെയൊക്കെ പത്ത് പ്രാവശ്യം കേള്‍ക്കുമ്പോള്‍ ആരായാലും വിശ്വസിച്ചു പോകും. അത് പുള്ളി ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവിലും പറഞ്ഞു. എന്നെ അനുകരിച്ച് ചിലരൊക്കെ വെള്ള വസ്ത്രമണിഞ്ഞ് നടക്കുന്നുണ്ട്. ആദ്യം ഞാനൊന്നും മിണ്ടിയില്ല. അവഗണിച്ചു. എന്നാല്‍ പലപ്പോഴും ഇത് ആവര്‍ത്തിച്ചപ്പോള്‍ പ്രതികരിക്കേണ്ടി വന്നു.
ഏതൊരു ഗായകനും ആഗ്രഹിക്കുന്നത് ദാസേട്ടനെ പോലെ ആകാനും അദ്ദഹത്തെ അനുകരിക്കാനുമാണ്. അതില്‍ യേശുദാസ് അഭിമാനിക്കുകയാണ് വേണ്ടത്. എന്നാല്‍ പകരം അദ്ദേഹം റിയാക്ട് ചെയ്തു. അദ്ദേഹത്തോട് എനിക്ക് യാതൊരു വിരോധവുമില്ല. അന്നും ഇന്നും അദ്ദേഹം തന്നെയാണ് എന്റെ മാര്‍ഗദര്‍ശി. പലതും കണ്ടു പഠിച്ചത് ദാസേട്ടനില്‍ നിന്നായിരുന്നു. എന്നാല്‍ യേശുദാസിനെ അനുകരിക്കുന്നു എന്ന പ്രചരണം കൊണ്ട് മാത്രമാണ് ഞാന്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്- മാര്‍ക്കോസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...