Connect with us

സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, കാർത്തിയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ സ്മൂത്ത് ആണ്, കാരണം; തുറന്ന് പറഞ്ഞ് ജ്യോതിക

Actress

സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, കാർത്തിയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ സ്മൂത്ത് ആണ്, കാരണം; തുറന്ന് പറഞ്ഞ് ജ്യോതിക

സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, കാർത്തിയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ സ്മൂത്ത് ആണ്, കാരണം; തുറന്ന് പറഞ്ഞ് ജ്യോതിക

നിരവധി ആരരാധകരുള്ള താര കുടുംബമാണ് സൂര്യയുടേത്. നട്‍ കാർത്തിക്കിന്റെയും ജ്യോതികയുടെയുമെല്ലാം വിശേഷങ്ങൾ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നിരവധി ചിത്രങ്ങളിൽ സൂര്യയും ജ്യോതികയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2019 ൽ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ തമ്പി എന്ന ചിത്രത്തിൽ കാർത്തിയ്ക്കൊപ്പവും ജ്യോതിക അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൂര്യയ്ക്കും കാർത്തിയ്ക്കുമൊപ്പം അഭിനയിച്ചതിന്റെ അനുഭവത്തെ കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകളാണ് സേഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടിയുടെ 46-ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധിൽപ്പെട്ടിരിക്കുന്നത്.

സൂര്യ, കാർത്തി എന്നിവർക്കൊപ്പം അഭിനയിക്കുമ്പോൾ ആർക്കൊപ്പം അഭിനയിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്നായിരുന്നു ജ്യോതികയോടുള്ള ചോദ്യം. ഇതിന് ‘സൂര്യയ്ക്കൊപ്പം തന്നെ എന്നാണ് നടി മറുപടി പറഞ്ഞത്.

സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. സെറ്റിൽ വച്ച് ധാരാളം വഴക്കുണ്ടാവും, നമ്മുടെ വീട്ടിൽ വഴക്കുണ്ടാകുന്നതു പോലെയായിരിക്കും. കാർത്തിയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ സ്മൂത്ത് ആണെന്നും ജ്യോതിക പറഞ്ഞു.

അതേസമയം, കങ്കുവ എന്ന ചിത്രമാണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. താരത്തിന്റെ കരിയറിലെ തന്നെയുള്ള ബി​ഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് കങ്കുവ.

എഐ ഉപയോഗിച്ച് കങ്കുവയ്‌ക്ക് വേണ്ടി നടൻ സൂര്യയുടെ ശബ്‌ദം ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യുമെന്ന് ചിത്രത്തിൻറെ നിർമാതാവ് കെ ഇ ജ്ഞാനവേൽ രാജ അറിയിച്ചിരുന്നു. പ്രശസ്‌ത സംവിധായകൻ ശിവയാണ് ‘കങ്കുവ’യുടെ സംവിധാനം. മെയ്യഴകൻ എന്ന ചിത്രമാണ് കാർത്തിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.

More in Actress

Trending

Recent

To Top