Actress
ആദ്യ ചിത്രം പരാജയം, 27 വര്‍ഷമായിട്ടും ബോളിവുഡില്‍ നിന്ന് ഓഫര്‍ ലഭിച്ചില്ല; ജ്യോതിക
ആദ്യ ചിത്രം പരാജയം, 27 വര്‍ഷമായിട്ടും ബോളിവുഡില്‍ നിന്ന് ഓഫര്‍ ലഭിച്ചില്ല; ജ്യോതിക
ഇന്ന് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ജ്യോതിക. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബോളിവുഡിലൂടെയാണ് തുടക്കമെങ്കിലും ആ ചിത്രത്തിന് ശേഷം ജ്യോതിക ബോളിവുഡ് വിട്ടിരുന്നു. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ താന്‍ ഹിന്ദി സിനിമകളെ ഉപേക്ഷിച്ചതല്ലെന്നും കഴിഞ്ഞ 27 വര്‍ഷമായി ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചില്ലെന്നും പറയുകയാണ് നടി.
‘ഹിന്ദി സിനിമകളില്‍ നിന്ന് ഒരിക്കല്‍ പോലും എനിക്ക് ഓഫര്‍ ലഭിച്ചില്ല. 27 വര്‍ഷം മുമ്പ് ഞാന്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങി. അതിനുശേഷം ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. എന്റെ ആദ്യത്തെ ഹിന്ദി സിനിമ തീയേറ്ററുകളില്‍ വിജയമായിരുന്നില്ല.
കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ആദ്യ സിനിമ വിജയിക്കണം. എന്റെ സിനിമ നിര്‍മിച്ചത് വലിയ പ്രൊഡക്ഷന്‍ ഹൗസായിരുന്നെങ്കിലും ഭാഗ്യമില്ലാത്തതിനാല്‍ അത് വിജയിച്ചില്ല. ഭാഗ്യവശാല്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഞാന്‍ സജീവമാകുകയും ബോളിവുഡില്‍നിന്നു മാറി നില്‍ക്കുകയുമായിരുന്നു,’ എമന്നും ജ്യോതിക പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശിയായ ജ്യോതിക പ്രിയദര്ശന് സംവിധാനം ചെയ്ത ‘ഡോളി സജ കെ രഖ്ന’യിലൂടെയായിരുന്നു സിനിമാ ലോകത്തേയ്ക്കു പ്രവേശിച്ചത്. അജയ് ദേവ്ഗണും ആര് മാധവനും നായകന്മാരായ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം ‘ശൈത്താനി’ലൂടെ ജ്യോതിക വീണ്ടും ബോളിവുഡിലേക്ക് തിരിച്ചു വരവ് നടത്തിയത്.
രാജ്കുമാര് റാവു, അലയ എഫ്, ശരദ് കള്കര് എന്നിവര്‍ക്കൊപ്പം ശ്രീകാന്താണ് ജ്യോതികയുടെ ബോളിവുഡിലെ ഏറ്റവും പുതിയ സിനിമ.
