News
ജൂനിയര്‍ എന്‍ടിആറിന്റെ നായികയാകാന്‍ ജാന്‍വി കപൂര്‍ ആവശ്യപ്പെട്ടത് വമ്പന്‍ തുക
ജൂനിയര്‍ എന്‍ടിആറിന്റെ നായികയാകാന്‍ ജാന്‍വി കപൂര്‍ ആവശ്യപ്പെട്ടത് വമ്പന്‍ തുക
നിരവധി ആരാധകരുള്ള താരമാണ് ജൂനിയര്‍ എന്‍ടിആര്‍. ഇപ്പോഴിതാ കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുകയാണ് നടന്‍. ‘എന്‍ടിആര്‍ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തില്‍ ജാന്‍വി കപൂറായിരിക്കും നായിക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജാന്‍വി കപൂറിന്റെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
3.5 കോടി രൂപയായിരിക്കും പ്രതിഫലം എന്നും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇതുവരെ ‘എന്‍ടിആര്‍ 30’ലെ നായികയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ ‘മിലി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവേ ജൂനിയര്‍ എന്‍ടിആറിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം ജാന്‍വി കപൂര്‍ വെളിപ്പെടുത്തിയിരുന്നു.
‘എന്‍ടിആര്‍ 30’ 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ഫെബ്രുവരിയില്‍ ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രത്!നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്!മയം തീര്‍ക്കുന്ന തമിഴ് സംവിധായകന്‍ വെട്രിമാരനുമായി ജൂനിയര്‍ എന്‍ടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എന്‍ടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
