Connect with us

നമ്മുടെ കയ്യടികൾ യുദ്ധത്തിന് വേണ്ടിയുള്ള പ്രോത്സാഹനങ്ങൾ ആകരുത്, എല്ലാം ശുഭമായി അവസാനിക്കട്ടെ; ജൂഡ് ആന്റണി ജോസഫ്

Malayalam

നമ്മുടെ കയ്യടികൾ യുദ്ധത്തിന് വേണ്ടിയുള്ള പ്രോത്സാഹനങ്ങൾ ആകരുത്, എല്ലാം ശുഭമായി അവസാനിക്കട്ടെ; ജൂഡ് ആന്റണി ജോസഫ്

നമ്മുടെ കയ്യടികൾ യുദ്ധത്തിന് വേണ്ടിയുള്ള പ്രോത്സാഹനങ്ങൾ ആകരുത്, എല്ലാം ശുഭമായി അവസാനിക്കട്ടെ; ജൂഡ് ആന്റണി ജോസഫ്

പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീ കരകേന്ദ്രങ്ങൾ ഇന്ത്യ തകർത്ത് തരിപ്പണമാക്കിയത്. ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.

ഭീകരർക്ക് ചുട്ട മറുപടി കൊടുക്കുക തന്നെ വേണം. ദയവു ചെയ്ത് നമ്മുടെ കയ്യടികൾ യുദ്ധത്തിന് വേണ്ടിയുള്ള പ്രോത്സാഹനങ്ങൾ ആകരുത്. യുദ്ധം കാരണം ആരും ജയിച്ചിട്ടില്ല, കുറെ പാവങ്ങളുടെ ജീവനും ജീവിതവും നഷ്ടപ്പെടും. അത്ര തന്നെ. എല്ലാം ശുഭമായി അവസാനിക്കട്ടെ. തീവ്രവാദികളെ തുടച്ചു നീക്കാൻ നമുക്ക് കഴിയട്ടെ. ജയ് ഹിന്ദ് എന്നാണ് ജൂഡ് ആന്റണി ജോസഫ് കുറിച്ചത്.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് പുലർച്ചെയാണ് ഇന്ത്യ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീ കരകേന്ദ്രങ്ങൾ ആക്രമിച്ചത്. പഹൽഗാം ഭീ കരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം.

മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്. കോട്‌ലി, ബഹ്‌വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം. പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തുവെന്ന് വിവരം.

More in Malayalam

Trending

Recent

To Top