Connect with us

സിനിമയിൽ പലരും ഇരട്ടമുഖമുള്ളവരാണ്, തന്റെ റോൾ മോഡൽ ആ നടനാണ്; ജോഷി

Malayalam

സിനിമയിൽ പലരും ഇരട്ടമുഖമുള്ളവരാണ്, തന്റെ റോൾ മോഡൽ ആ നടനാണ്; ജോഷി

സിനിമയിൽ പലരും ഇരട്ടമുഖമുള്ളവരാണ്, തന്റെ റോൾ മോഡൽ ആ നടനാണ്; ജോഷി

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട, ഹിറ്റ് മേക്കറിൽ ഒരാളാണ് ജോഷി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി എന്നിവരെ സൂപ്പർതാര പദവിയിലേയ്ക്ക് എത്തിച്ചതിൽ ജോഷി ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്. ജോജു ജോർജിനെ നായകനാക്കി 2023-ൽ പുറത്തിറങ്ങിയ ‘ആന്റണി’യായിരുന്നു ജോഷിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനാവുന്ന ‘റമ്പാൻ’ ആണ് ജോഷിയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സിനിമാ ജീവിതത്തിലെ തന്റെ റോൾ മോഡലിനെ കുറിച്ച് ആണ് അദ്ദേഹം പറയുന്നത്.

സിനിമയിൽ പലരും ഇരട്ടമുഖമുള്ളവരാണ്. പക്ഷേ, തൊണ്ണൂറാം വയസ്സിലും കൊടുമുടിപോലെ നിൽക്കുന്ന മധുസാറിനെപ്പോലെ ഒരു മനുഷ്യൻ നമുക്കിടയിലുണ്ട്. തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവെക്കാൻ തയ്യാറല്ലാത്ത അത്യപൂർവം മനുഷ്യരിൽ ഒരാൾ. അമ്പതുവർഷമായി സാറിനെ ഞാനറിയുന്നു.

എന്റെ ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണദ്ദേഹം. പക്ഷേ, തനിക്ക് ഒരു കഥാപാത്രത്തെ തരണമെന്ന് ആരോടും മധുസാർ ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. താനഭിനയിക്കണമെങ്കിൽ തൻ്റെ വീട്ടിൽ വന്ന് കഥപറയണം, അത് ഇഷ്ടപ്പെടണം എന്ന സാറിന്റെ നിലപാടിന് ഇപ്പോഴും ഒരിളക്കവും ഉണ്ടായിട്ടില്ല.

പറയാനുള്ളത് സത്യസന്ധമായി ആരുടെ മുഖത്തു നോക്കി പറയുമ്പോഴും അവഗണിക്കേണ്ടതിനെ അവഗണിക്കാനും അദ്ദേഹത്തിന് മടിയില്ല. ഇതുകൊണ്ടൊക്കെ ഞാനെന്റെ സിനിമാ ജീവിതത്തിൽ റോൾ മോഡലായി കാണുന്നത് മധു സാറിനെയാണ് എന്നാണ് ജോഷി അഭിമുഖത്തിൽ പറയുന്നത്.

അതേസമയം, 1978-ൽ പുറത്തിറങ്ങിയ ‘ടൈഗർ സലിം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ജോഷി മലയാളത്തിൽ അരങ്ങേറുന്നത്. ന്യൂ ഡൽഹി, കുട്ടേട്ടൻ, കൗരവർ, ധ്രുവം, വാഴുന്നോർ, പത്രം, റൺവേ, നരൻ, സൈന്യം,ലേലം, ട്വന്റി-20, റോബിൻഹുഡ്, ക്രിസ്റ്റ്യൻ ബ്രദേഴ്സ്, റോബിൻഹുഡ്, ക്രിസ്റ്റ്യൻ ബ്രദേഴ്സ്, റൺ ബേബി റൺ എന്ന് തുടങ്ങീ നിരവധി ഹിറ്റ് സിനിമകളാണ് ജോഷി മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്.

Continue Reading
You may also like...

More in Malayalam

Trending