Actress
ഞാൻ മരിക്കും വരെ ആ മുറിവ് ഉള്ളിലുണ്ടാകും!എല്ലാം ആ വിധി..! വേദനയോടെ ഭാവന!
ഞാൻ മരിക്കും വരെ ആ മുറിവ് ഉള്ളിലുണ്ടാകും!എല്ലാം ആ വിധി..! വേദനയോടെ ഭാവന!
അഞ്ച് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ സജീവമാകുകയാണ് നടി ഭാവന. താരത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവതത്തിൽ ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് നടിയുടെ പുതിയ വാക്കുകളാണ് ചർച്ചയാകുന്നത്. തന്റെ അച്ഛന്റെ വിയോഗത്തെ കുറിച്ചാണ് താരം പറയുന്നത്. തന്റെ അച്ഛൻ മരിച്ചിട്ട് എട്ട് വർഷം ആകാൻ പോകുകയാണെന്നും ആ വേദന താൻ മരിക്കുന്നത് വരെ ഉള്ളിൽ ഉണ്ടാകുമെന്നും ഭാവന പറയുന്നു.
അച്ഛൻ മരിച്ചിട്ട് എട്ട് വർഷം തികയുകയാണ്. സാധാരണ, സമയം നമ്മളെ സുഖപ്പെടുത്തും എന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ അതൊക്കെ ഒരു മുറിവ് തന്നെയാണ്. ആ ഒരു വേദന ഉള്ളിലങ്ങനെ തന്നെ അതുണ്ടാകുമെന്നും മരിക്കുന്നത് വരെയും അച്ഛനെ ഞാൻ ഒരുപാട് മിസ് ചെയ്യുമെന്നും ഭാവന പറയുന്നു.
പക്ഷേ കുറേക്കാലം കഴിയുമ്പോൾ ഓക്കെ ആവും എന്നല്ല, എല്ലാം ഉള്ളിൽ തന്നെ ഉണ്ടാകും.
അതേസമയം, ചിലപ്പോൾ അതിന്റെ തീവ്രത കുറഞ്ഞു കൊണ്ടിരിക്കും എന്നുള്ളതാണ് സത്യം. സന്തോഷം ഉണ്ടാകും വിഷമും ഉണ്ടാകും. ജീവിതം എന്ന് പറയുന്നത് ഇങ്ങനെ ആണല്ലോ. ഒരു കേറ്റം കയറിയാൽ ഒരിറക്കം ഉണ്ടാകുമല്ലോ. അതുപോലെ തന്നെയാണ് എന്റെ ഒരു മാനസികാവസ്ഥയെന്നും എല്ലാം ശരിയായി ഇനി എന്റെ ലൈഫ് ഫുൾ ഹാപ്പിനെസ്സ് ആകുമെന്ന് താൻ കരുതുന്നില്ലെന്നും ഭാവന കൂട്ടിച്ചേർത്തു.