Malayalam
കടലിനടിയിൽ ആക്ഷൻ സീനുകൾ; ആവേശമുണർത്തി ജോഷ്വായുടെ ട്രെയ്ലർ
കടലിനടിയിൽ ആക്ഷൻ സീനുകൾ; ആവേശമുണർത്തി ജോഷ്വായുടെ ട്രെയ്ലർ
കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ജോഷ്വാ യുടെ ട്രെയ്ലർ പുറത്ത്. പ്രണയവും സസ്പെന്‍സും നിറഞ്ഞ ഫാമിലി ത്രില്ലറാണെന്ന് ചിത്രമെന്ന് ട്രെയ്ലറിൽ വ്യക്തമാണ്. നവാഗതനായ പീറ്റര്‍ സുന്ദര്‍ദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം ഫെബ്രുവരി 28ന് തീയേറ്ററുകളിൽ എത്തുകയാണ്. ഒരു മിനിറ്റ് പതിനൊന്ന് സെക്കന്റണ് ട്രെയ്ലർ
പ്രണയവും, ത്രില്ലറും ഒരേ പോലെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് ശ്രമിച്ചെന്ന് ട്രെയ്ലറിൽ വ്യക്തമാണ്. മാസ്റ്റര്‍ ഏബല്‍ പീറ്ററാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രിയങ്കാ നായര്‍, ഹേമന്ത് മേനോന്, ഫെബിന്, അനുട്രെസ്സ, ആനന്ദ്, ദിനേശ് പണിക്കര്‍, മങ്കാമഹേഷ്, അനില്‍ പപ്പന്, രാജ്കുമാര്, തിരുമല രാമചന്ദ്രന്, രാജ്മോഹന്‍, സാബു വിക്രമാദിത്യന്, അഞ്ജുനായര്‍, അലക്സ് കോയിപ്പുറത്ത് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രിയങ്കാ നായരുടെ തിരിച്ചുവരവായിരിക്കും ജോഷ്വാ എന്ന കാര്യത്തിൽ സംശയമില്ല. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നാണ് ചിത്രം പറയുന്നത്
ദി എലൈവ് മീഡിയയുടെ ബാനറില്‍ ദി എലൈവ് മീഡിയയാണ് ചിത്രം നിർമ്മിക്കുന്നത് .ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം എസ്. ലോവലും എഡിറ്റിംഗ് രതീഷ് മോഹനും നിര്‍വഹിച്ചിരിക്കുന്നു. ദി എലൈവ് മീഡിയ നിര്‍മിച്ചിരിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് വൈശാലി ഫിലിംസ് ആണ്.
Joshua malayalam movie
