Connect with us

പൊറിഞ്ചു മറിയം ജോസിന് പിന്നാലെ ജോഷി വീണ്ടും; ചിത്രത്തിൽ മാധ്യമപ്രവർത്തകനായി ദിലീപ്

Movies

പൊറിഞ്ചു മറിയം ജോസിന് പിന്നാലെ ജോഷി വീണ്ടും; ചിത്രത്തിൽ മാധ്യമപ്രവർത്തകനായി ദിലീപ്

പൊറിഞ്ചു മറിയം ജോസിന് പിന്നാലെ ജോഷി വീണ്ടും; ചിത്രത്തിൽ മാധ്യമപ്രവർത്തകനായി ദിലീപ്

ദിലീപ് ജോഷി കൂട്ട് കെട്ടിലുള്ള ചിത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ കൂട്ട് കെട്ടിൽ ഇറങ്ങിയ റണ്‍വേ, ലയണ്‍, ട്വന്റി 20 ഈ ചിത്രങ്ങൾ മാത്രം മതി കൂട്ട് കെട്ട് മികച്ചതാണെന്ന് ഓർക്കാൻ. പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇവർ വീണ്ടും ഒന്നിക്കുകയാണ്.

ഓണ്‍ എയര്‍ എന്ന പേരിട്ട സിനിമയിൽ ദിലീപ് എത്തുന്നത് മാധ്യമ പ്രവർത്തകനായാണ്. ജാഫേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിന്‍ ജാഫര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ നവാഗതരായ അരുണും നിരഞ്ജനുമാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ജനുവരി അവസാനം ആരംഭിക്കുമെന്നാണ് അറിയുന്നത്. എറണാകുളമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ദിലീപിന്റെ ജാക്ക് ഡാനിയേല്‍ നവംബറിൽ തീയേറ്ററിൽ എത്തും.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊറിഞ്ചു മറിയം ജോസുമായിട്ടായിരുന്നു സംവിധായകൻ ജോഷി വീണ്ടും എത്തിയത്. ചിത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Joshi’s next after Maryam Jose; Dileep enters the film as a journalis

Continue Reading
You may also like...

More in Movies

Trending

Recent

To Top