Malayalam
ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കാന്‍ കഴിവുള്ള ഏക സംവിധായകന്‍ മണിരത്‌നം മാത്രമേയുള്ളൂ; ജോഷി
ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കാന്‍ കഴിവുള്ള ഏക സംവിധായകന്‍ മണിരത്‌നം മാത്രമേയുള്ളൂ; ജോഷി
മലയാളത്തിലെ ഹിറ്റ് മേക്കറില്‍ ഒരാളാണ് ജോഷി. എസ്. എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ 1978ല്‍ പുറത്തിറങ്ങിയ ‘ടൈഗര്‍ സലിം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ജോഷി മലയാളത്തില്‍ അരങ്ങേറുന്നത്. പിന്നീ കലൂര്‍ ഡെന്നിസിന്റെയും ഡെന്നിസ് ജോസഫിന്റെയും തിരക്കഥയില്‍ നിരവധി ചിത്രങ്ങള്‍ ജോഷി മലയാളത്തി സമ്മാനിച്ചു. 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ന്യൂ ഡല്‍ഹി’യിലൂടെയാണ് ജോഷി മലയാളത്തില്‍ മാസ് സിനിമകള്‍ക്ക് മറ്റൊരു പരിവേഷം നല്‍കുന്നത്.
മമ്മൂട്ടിയെ സൂപ്പര്‍ താര പദവിലയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രം കൂടിയായിരുന്നു ന്യൂഡല്‍ഹി. പിന്നീട് നാടുവാഴികള്‍, മഹായാനം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, കുട്ടേട്ടന്‍, കൗരവര്‍, ധ്രുവം, സൈന്യം,ലേലം, വാഴുന്നോര്‍, പത്രം, റണ്‍വേ, നരന്‍, ട്വെന്റി20, റോബിന്‍ഹുഡ്, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, റണ്‍ ബേബി റണ്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങീ നിരവധി ഹിറ്റ് സിനിമകളാണ് ജോഷി മലയാളത്തിന് സമ്മാനിച്ചത്.
ജോജു ജോര്‍ജിനെ നായകനാക്കി 2023ല്‍ പുറത്തിറങ്ങിയ ‘ആന്റണി’യായിരുന്നു ജോഷിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാവുന്ന ‘റമ്പാന്‍’ ആണ് ജോഷിയുടെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ മണിരത്‌നത്തിനെ കുറിച്ച് സംസാരിക്കുകയാണ് ജോഷി. ഇന്റര്‍നാഷണല്‍ ലെവലില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയുള്ള സംവിധായകനാണ് മണിരത്‌നമെന്നും അദ്ദേഹത്തിന്റെ ഓരോ സിനിമകളും ഓരോ ടെക്സ്റ്റ് ബുക്കുകള്‍ ആണെന്നും ജോഷി പറയുന്നു.
‘സ്‌നേഹ ബന്ധത്തിന്റെ പേരിലല്ല മണിരത്‌നത്തെക്കുറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞത്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കാന്‍ കഴിവുള്ള ഏക സംവിധായകന്‍ മണിരത്‌നം മാത്രമേയുള്ളൂ. ‘പൊന്നിയന്‍ സെല്‍വന്‍’ മാത്രം കണ്ടാല്‍ മതി. എന്തൊരു ബ്രില്യന്റായാണ് അദ്ദേഹം അത് നിര്‍വഹിച്ചിരിക്കുന്നത്. മണിരത്‌നത്തിന്റെ ഓരോ ചിത്രത്തിലൂടെയും സഞ്ചരിച്ചാല്‍ അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഓരോ ടെക്സ്റ്റ്ബുക്കുകളാണെന്ന് ബോധ്യപ്പെടും
ഇന്ത്യയിലെ സകല ഡയറക്ടര്‍മാരുടെയും ലൈബ്രറികളില്‍ കാണും മണിരത്‌നത്തിന്റെ സിനിമകള്‍. ‘ഇരുവര്‍’ എന്ന ക്ലാസ് മൂവി തന്നെയെടുക്കുക, മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തില്‍ ഇങ്ങനെയൊരു കഥാപാത്രം വേറെയില്ല.
മണിരത്‌നത്തിന്റെ ജീവിതവും സിനിമയും പറയുന്ന പുസ്തകം എന്റെ മകന്‍ അഭിലാഷ് ജോഷി പോലും സൂക്ഷിച്ചിട്ടുണ്ട്. എല്ലാവരുടെയും റോള്‍ മോഡലാണ് മണിരത്‌നം. മറ്റൊരാള്‍ക്കും അത് അവകാശപ്പെടാനാവില്ല.’ എന്നാണ് സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ മാഗസിനോട് നല്‍കിയ അഭിമുഖത്തില്‍ ജോഷി പറഞ്ഞത്.
