Connect with us

എനിക്കൊരു പെങ്ങളുണ്ടായിരുന്നെങ്കിൽ ഞാൻ അയാൾക്ക് കല്യാണം കഴിച്ചു കൊടുക്കുമായിരുന്നു; ജയസൂര്യ

Malayalam Breaking News

ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ  എന്ന സിനിമയിലൂടെ നായകനായെത്തി പ്രേക്ഷകഹൃദയം കവർന്ന മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മലയാള സിനിമയില്‍ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്യുകയും, ആ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനും തയ്യാറായിട്ടുള്ള നടൻ . ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഒരു മോഹം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തനിക്കൊരു പെങ്ങൾ ഉണ്ടെങ്കിൽ ജോസഫ് അന്നംക്കുട്ടി ജോസിന് കല്യാണം കഴിച്ചു നൽകും എന്നാണ് ജയസൂര്യ പറഞ്ഞത്. ജോസഫ് അന്നം കുട്ടി ജോസ് ആണ് ജയസൂര്യയെ ഇന്റർവ്യൂ ചെയ്തത്.

റേഡിയോ ആർ ജെയും എഴുത്തുകാരനും ബ്ലോഗറുമാണ് ജോസഫ് അന്നം കുട്ടി ജോസ്. ബിസിനസ് രംഗത്തുനിന്നാണ് ജോസഫ് ആർ ജെ രംഗത്തേക്ക് പ്രവേശിക്കുന്നത്.

തനിക്ക് വളരെ ഇഷ്ടമുള്ള ഒരാളാണ് ജോസഫ് അന്നം കുട്ടി ജോസ്, നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ജോസഫ് എന്നും ജയസൂര്യ പറഞ്ഞു. ജോസഫ് തിരക്കഥ എഴുതുകയാണെങ്കിൽ ഒരുമിച്ച് ഒരു സിനിമ ചെയ്യാമെന്നും ജയസൂര്യ ആഗ്രഹം പ്രകടിപ്പിച്ചു.

ഇനി ചെയ്യാനാഗ്രഹിക്കുന്ന ഒരു റോളിനെപ്പറ്റി ചോദിച്ചപ്പോൾ യേശു ക്രിസ്തുവായി അഭിനയിക്കാന്‍ വലിയ മോഹമുണ്ടെന്നും ഒരു നല്ല സംവിധായകന്‍ വിളിച്ച് ഇങ്ങിനെ ഒരു റോളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ തന്നെ സമ്മതം മൂളുമെന്നും ജയസൂര്യ പറഞ്ഞു.

രണ്ടു നന്മ മരങ്ങൾ ഒന്നിച്ചപ്പോൾ എന്നാണ് പ്രേക്ഷകർ ജോസഫിന്റെയും ജയസൂര്യയുടെയും കൂടിക്കാഴ്ചയെ വിലയിരുത്തിയത്.

joseph annam kutti jose interview with jayasurya

More in Malayalam Breaking News

Trending

Recent

To Top