ഒടിയൻ തിയേറ്ററിൽ നിന്നും മാറ്റാത്തത് ആന്റണിയുടെ ഇടപെടലെന്നു ആരോപണം-ആരോപണം പൊളിച്ച് തകർപ്പൻ മറുപടിയുമായി തിയേറ്റർ ഉടമ !!
പ്രേക്ഷകർ ഏറെ കാത്തിരുന്നു തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒടിയൻ . മഞ്ജു വാര്യരും മോഹൻലാലുമാണ് ചിത്രത്തിൽ നായിക നായകന്മാരായി അഭിനയിച്ചത്. ഒടിയനായി മോഹൻലാലിൻറെ കഠിന പ്രയത്നങ്ങൾ വൈറൽ ആയിരുന്നു. തുടക്കത്തിലേ മോശം പ്രതികരണങ്ങൾ മൂലം ചിത്രം ഉടൻ തന്നെ തിയേറ്റർ വിടുമെന്നായിരുന്നു പ്രചരണം.
പുതിയ സിനിമകൾ എത്തിയിട്ടും തിയേറ്ററുകളിൽ ഒടിയൻ നിറഞ്ഞോടുകയാണ്. എന്നാൽ ഇത് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇടപെട്ടിട്ടാണെന്നായിരുന്നു ചിലരുടെ ആരോപണം . എന്നാല്‍ ഈ വാദത്തെ പൊളിച്ചടുക്കുന്ന തരത്തിലുള്ള മറുപടിയാണ് തിയേറ്ററുടമ നല്‍കിയത്.കുടുംബ പ്രേക്ഷകരുള്‍പ്പടെ നിറയെ ആളുകളുണ്ട് ഓരോ പ്രദര്ശനത്തിനുമെന്നായിരുന്നു തിയേറ്ററുടമയുടെ മറുപടി.
സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒടിയന് മികച്ചൊരു അനുഭവമാണെന്നും നേരില്‍ കാണാതെ സിനിമയെ ക്രൂശിക്കുന്നത് നല്ല പ്രവണതയല്ലെന്നും വ്യക്തമാക്കി നിരവധി പേര് രംഗത്തെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും...
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ല എന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി ഇന്നലെ വളരെ വേദനയോടെയാണ് ബാലഭാസ്കറുടെ വേണ്ടപ്പെട്ടവർ...