Malayalam
മുൻ സൈനികന്റെ ത്രില്ലർ നിറഞ്ഞ ജീവിതവുമായി ജോംഗ; ടൈറ്റിൽ പ്രകാശനം ചെയ്ത് മേജർ രവി
മുൻ സൈനികന്റെ ത്രില്ലർ നിറഞ്ഞ ജീവിതവുമായി ജോംഗ; ടൈറ്റിൽ പ്രകാശനം ചെയ്ത് മേജർ രവി

പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
മിലിട്ടറിയും, പ്രണയവും, ഇമോഷനും, നർമ്മവും,ഹൊററും എല്ലാം കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് ജോംഗ’.
മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്. മലയാളത്തിനുപുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.
സംഗീതം – ജെഫ്രി ജോനാഥൻ. ഛായാഗ്രഹണം – അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് അതുൽ വിജയ്. കലാസംവിധാനം. ജയൻ ക്രയോൺ. മേക്കപ്പ് – ലിബിൻ മോഹൻ. ഡിസൈൻ – റോസ്മേരി ലില്ലു. സംഘടനം-കലൈകിംഗ്സ്റ്റൺ. സൗണ്ട് ഡിസൈൻ -അരുൺ വർമ്മ. പ്രൊഡക്ഷൻ കൺട്രോളർ – എൽ.ബി. ശ്യാംലാൽ. ക്വിസ്സോ മൂവീസ്സിൻ്റെ ബാനറിൽ വിജയ് ബൻ മ്പാൽ, നമ്പീർ.പി.എം. എന്നിവരാണ് നിർമാണം.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....