Malayalam Breaking News
അന്ന് നിങ്ങളെന്നെ കട്ട് ചെയ്യും , സ്റ്റാർഡത്തിൽ എനിക്കൊരു താല്പര്യവുമില്ല – ജോജു ജോർജ്
അന്ന് നിങ്ങളെന്നെ കട്ട് ചെയ്യും , സ്റ്റാർഡത്തിൽ എനിക്കൊരു താല്പര്യവുമില്ല – ജോജു ജോർജ്
By
ജോസഫ് എന്ന ചിത്രത്തിലൂടെയാണ് ജോജു ജോർജ് തന്റേതായ ഒരിടം കണ്ടെത്തിയത്. സഹനടനായി അഭിനയിച്ചിരുന്ന ജോജു ഇപ്പോൾ നായക നിരയിലേക്ക് ജോസെഫിലൂടെ ഉയർന്നു.
ജോജു ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്. ജോസഫിന് ശേഷം ഒരു സ്റ്റാര്‍ഡം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് അല്ലെ എന്ന ചോദ്യത്തിന് ജോജു നല്കിയ മറുപടി ഇങ്ങനെയായിരുന്നു.
‘നിങ്ങള്‍ക്ക് അത് തോന്നുന്നുണ്ടെങ്കില്‍ അത് ഒരു തോന്നല്‍ മാത്രമാണ്. എനിക്ക് എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ പറ്റുന്നുണ്ടോ അത്രത്തോളം കാലം സിനിമയും കിട്ടും. നിങ്ങള്‍ക്ക് എന്നോട് ഇഷ്ടവും ഉണ്ടാകും. ഞാന്‍ എന്ന് ഉഴപ്പുന്നോ അന്ന് നിങ്ങള്‍ എന്നെ കട്ട് ചെയ്യും. അതല്ലാതെ അതിന്റപ്പുറത്തേക്ക് ഒരു കാര്യം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അത് എല്ലാ നടന്മാര്ക്കും അങ്ങനെ തന്നെയാണ്.സ്റ്റാര്‍ഡത്തില്‍ എനിക്കൊരു താല്പര്യമില്ല”
joju george about stardom
