Malayalam Breaking News
“എനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്. ഈ മൂന്നു പേരെയും ഞാന്‍ തിരഞ്ഞെടുത്താണെന്ന് പറയുന്നതില്‍ കാര്യമുണ്ടോ? “- ജോജു ജോർജ്
“എനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്. ഈ മൂന്നു പേരെയും ഞാന്‍ തിരഞ്ഞെടുത്താണെന്ന് പറയുന്നതില്‍ കാര്യമുണ്ടോ? “- ജോജു ജോർജ്
By
“എനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്. ഈ മൂന്നു പേരെയും ഞാന്‍ തിരഞ്ഞെടുത്താണെന്ന് പറയുന്നതില്‍ കാര്യമുണ്ടോ? “- ജോജു ജോർജ്
വില്ലത്തരവും തമാശയുമൊക്കെ ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ജോജു ജോർജ് . ഒരുപാട് സ്രെമിച്ചും കഷ്ടപ്പെട്ടുമാണ് താൻ ഈ കാണുന്ന നിലയിലെത്തിയതെന്നു ജോജു പറയുന്നു.സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ സിനിമയിലെത്തിയതിനെ പറ്റി ജോജു മനസ് തുറക്കുന്നു.
“എനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്. ഈ മൂന്നു പേരെയും ഞാന്‍ തിരഞ്ഞെടുത്താണെന്ന് പറയുന്നതില്‍ കാര്യമുണ്ടോ? അതുപോലെയാണ് എന്റെ സിനിമയും. എന്റെ കാര്യങ്ങളൊക്കെ ഒരു പ്ലാനും ഇല്ലാതെ നടന്നുപോയതാണ്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത, എട്ട് മണി കഴിഞ്ഞാല്‍ ബസ് ഓടാത്ത ഒരു നാട്ടില്‍ നിന്ന് ഞാന്‍ ഇവിടെ വരെ എത്തി. എനിക്ക് സിനിമയുമായി ഒട്ടും ബന്ധമില്ല. എനിക്കിത് സാധിച്ചെങ്കില്‍ ആര്‍ക്കും ആകാം. എനിക്ക് അഭിനയിക്കാനും അറിയില്ല. ഞാന്‍ അഭിനയിക്കുകയും ചെയ്തു. എനിക്കിപ്പോള്‍ 40 വയസായി. 23 വര്‍ഷം കഴിഞ്ഞു സിനിമയില്‍ വന്നിട്ട്. അതില്‍ 18 വര്‍ഷത്തോളം കഷ്ടപ്പാടിന്റെ സമയമായിരുന്നു. എന്നിട്ടും ഞാന്‍ സിനിമ വിട്ടുപോയില്ലെന്ന് മാത്രമേ ഉള്ളൂ.
ഞാനിപ്പോള്‍ അഭിനയിക്കുന്നത് പപ്പേട്ടന്റെ പടത്തിലാണ്. പപ്പേട്ടന്റെ പടത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിച്ചിട്ടുളള ആളാണ് ഞാന്‍. ആ പപ്പേട്ടന് എന്നെ വിളിച്ച് നായകനാക്കി എന്ന് പറയുമ്പോള്‍ എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണ്. പപ്പേട്ടന്റെ തിരിച്ചുവരവെന്ന് പറയാവുന്ന ചിത്രമാണ് ജോസഫ്. സിനിമാ മേഖലയെ ഞെട്ടിക്കുന്ന ഒരു ചിത്രം.” ജോജു വാചാലനാകുന്നു.
Joju george about film career
