Malayalam Breaking News
ലോക്ക് ഡൗൺ; വയനാട്ടിൽ കുടുങ്ങി നടൻ ജോജു ജോര്‍ജ്
ലോക്ക് ഡൗൺ; വയനാട്ടിൽ കുടുങ്ങി നടൻ ജോജു ജോര്‍ജ്
രാജ്യത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വയനാട്ടിൽ കുടുങ്ങി കിടക്കുകയാണെന്ന് നടൻ ജോജു ജോര്‍ജ്. തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വായനാട്ടിലെ ആയുർവേദ കേന്ദ്രത്തില്‍ എത്തിയതായിരുന്നു ജോജു. സര്‍ക്കാര്‍ പറയുന്നതുവരെ ലോക്ഡൗണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു
ജോജുവിന്റെ വാക്കുകള്‍…
‘കഴിഞ്ഞ പത്തൊന്‍പത് ദിവസമായി ഞാന്‍ വയനാട്ടിലാണ്. കൊറോണ വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുര്‍വേദ കേന്ദ്രത്തില്‍ എത്തിയതാണ്. തടികുറയുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക്ഡൗണ്‍ ഉണ്ടാകുന്നത്. ഞാന്‍ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ പറയുന്നതുവരെ ലോക്ഡൗണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം.’
‘ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാന്‍ വിളിക്കുകയും അവര്‍ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് പരിചയമുള്ളവരെയും സ്നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഈ സമയത്ത് നമുക്ക് ചെയ്യാനാകുക.’
‘ഈ പത്തൊന്‍പത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനില്‍ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്നേഹത്തോടു കൂടി പെരുമാറാന്‍ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താന്‍ പാടില്ല. ഇത് കാലം തീരുമാനിച്ചതാണ്.’
‘വല്ലാത്തൊരു അവസ്ഥയിലൂടെയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നത്. നമ്മളെല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയം. സര്‍ക്കാര്‍ പറയുന്ന തീരുമാനങ്ങള്‍ കേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കണം. ഇത് നമുക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണ്. എല്ലാവരും ഒരുമിച്ച് നില്ക്കുക. ഈ സമയവും കടന്നുപോകും.’
Joju George
