വെള്ളിമൂങ്ങയ്ക്ക് ശേഷം ജോണി ജോണി എസ് അപ്പ ..
Published on
സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം വെള്ളിമൂങ്ങയ്ക്ക് ശേഷം ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജി തോമസ് സംവിധായകൻ മാർത്താണ്ഡന്‍ വേണ്ടി എഴുതുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന് പേരായി. ”ജോണി ജോണി എസ് അപ്പ” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിജുമേനോന് അപ്രതീക്ഷിത വിജയം സമ്മാനിച്ച ചിത്രമായിരുന്നു ‘വെള്ളിമൂങ്ങ’.
വെള്ളിമൂങ്ങയുടെ വൻ വിജയം ജോജിക്ക് ഒത്തിരി അവസരങ്ങൾ നൽകിയെങ്കിലും നാലു വർഷത്തിന് ശേഷമാണ് ജോജി തന്റെ പുതിയ ചിത്രവുമായി വരുന്നത്. കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കും.
പാവാടയ്ക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജൂണിൽ സിനിമയുടെ ചിത്രീകരണമാരംഭിക്കും. ഈ സിനിമയ്ക്ക് ശേഷം വൈശാഖിന് വേണ്ടിയാണ് ജോജി തൂലിക ചലിപ്പിക്കുക.
Continue Reading
You may also like...
Related Topics:johny johny yes appa
