Connect with us

മമ്മൂട്ടി ആരാധകർക്ക് സർപ്രൈസുമായി ‘രാജാ 2’ !

Malayalam Breaking News

മമ്മൂട്ടി ആരാധകർക്ക് സർപ്രൈസുമായി ‘രാജാ 2’ !

മമ്മൂട്ടി ആരാധകർക്ക് സർപ്രൈസുമായി ‘രാജാ 2’ !

സിനിമകളുടെ രണ്ടാംഭാഗം ഇപ്പോൾ ഒരു ട്രെൻഡാണ്. മികച്ച ഒരുപാട് സിനിമകളുടെ രണ്ടാംഭാഗം പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ ചില സിനിമകളുടെ രണ്ടാം ഭാഗം ചരിത്ര വിജയമായിട്ടുണ്ട്. 2018 മമ്മുട്ടി ആരാധകർക്ക് സന്തോഷിക്കാൻ ഒരുപാട് വകയുണ്ട്.

എന്നാൽ അടുത്ത വർഷവും മമ്മൂട്ടി ആരാധകർക്ക് സന്തോഷിക്കാൻ അവസരങ്ങൾ ഉണ്ട്.

മെഗാസ്റ്റാർ മമ്മുട്ടിയുടെ ‘പോക്കിരി രാജ’ മലയാളി ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ്. ‘പോക്കിരി രാജ’യ്ക്ക് ശേഷം മമ്മൂട്ടി രാജയായെത്തുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചിൽ തീയേറ്ററിലെത്തുമെന്ന് റിപ്പോര്‍ട്ട്.

ഈ വര്‍ഷാവസാനത്തോടു കൂടി ‘രാജാ 2’ ന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എക്കാലത്തെയും മലയാളത്തിന്‍റെ അഭിമാന ചലച്ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് ‘രാജാ 2’.

പുതുവര്‍ഷത്തിൽ മമ്മൂട്ടി ആരാധകര്‍ക്ക് കിട്ടിയ പുതുവത്സര സമ്മാനമായാണ് ‘രാജാ 2’ വരുന്നെന്ന വാര്‍ത്ത വന്നത്. മാസ് എന്‍റര്‍ടെയ്‌നറായെത്തിയ ചിത്രം വൈശാഖിന്‍റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. ‘രാജാ 2’ വും അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നത്.

എന്നാൽ ഇത് പോക്കിരിരാജയുടെരണ്ടാം ഭാഗമല്ലെന്നാണ് സംവിധായകൻ വ്യക്തമാക്കിയിട്ടുള്ളത്. വൈശാഖിന്‍റെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു പോക്കിരിരാജ. തെന്നിന്ത്യന്‍ താരറാണി ശ്രിയാ ശരണായിരുന്നു ‘പോക്കിരിരാജ’യിലെ നായിക. 

More in Malayalam Breaking News

Trending

Recent

To Top