Actor
ആളുകളെ അമ്പരപ്പിക്കുന്ന എന്തെങ്കിലും പുതിയ മൂസയിലും ഉണ്ടായാലേ കാര്യമുള്ളൂ, ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വളരെ അധികം വെല്ലുവിളി നിറഞ്ഞത്; സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി
ആളുകളെ അമ്പരപ്പിക്കുന്ന എന്തെങ്കിലും പുതിയ മൂസയിലും ഉണ്ടായാലേ കാര്യമുള്ളൂ, ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വളരെ അധികം വെല്ലുവിളി നിറഞ്ഞത്; സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്.
കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തിയേറ്ററുകളിലെത്തിയിരുന്നത്. ദിലീപിനെ കൂടാതെ സിദ്ദീഖ്, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, റാനിയ തുടങ്ങിയവരാണ് പ്രിൻസ് ആന്റ് ഫാമിലിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ദിലീപിനെ വെച്ച് ഹിറ്റ് ചിത്രങ്ങളും ജോണ് ആന്റമി സംവിധാനം ചെയ്തിട്ടുണ്ട്. സിഐഡി മൂസയുടെ രണ്ടാം ഭാഗം എന്ന് ഉണ്ടാകുമെന്ന ചോദ്യം ഏറെ നാളായി ആരാധകർ ഉയർത്തുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ജോണി ആന്റണി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന വെച്ച് നാല് പടവും മമ്മൂക്കയെ വെച്ച് മൂന്ന് പടവും ചെയ്തു. ഇതിൽ പട്ടണത്തിൽ ഭൂതം ഒഴിച്ചുള്ള പടങ്ങളെല്ലാം സാമ്പത്തികമായി വിജയമായിരുന്നു.
സിഐഡി മൂസ 2ക്ക് വേണ്ടിയുള്ള സിനിമക്കുള്ള ശ്രമം നടത്തുന്നുണ്ട്. സിനിമയിൽ മൂസയും നായയായ അർജുനും മസ്റ്റാണ്. മറ്റ് കഥാപാത്രങ്ങളെ സിനിമക്ക് അനുസരിച്ച് പ്ലേസ് ചെയ്യും. ആളുകളെ അമ്പരപ്പിക്കുന്ന എന്തെങ്കിലും പുതിയ മൂസയിലും ഉണ്ടായാലേ കാര്യമുള്ളൂ. ആദ്യ ഭാഗത്തേക്കാൾ നല്ല രണ്ടാം ഭാഗം ഒരു സിനിമയ്ക്കും ഉണ്ടായിട്ടില്ല. രണ്ടാം ഭാഗവും കുഴപ്പമില്ല എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം.
ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വളരെ അധികം വെല്ലുവിളി നിറഞ്ഞതാണ്. സിഐഡി മൂസയുടെ രണ്ടാം ഭാഗത്തിനായി ദിലീപും ചോദിക്കുന്നുണ്ട്. ഞാൻ നടനായതുകൊണ്ട് ഞാൻ ഉഴപ്പുന്നുവെന്നാണ് പുള്ളി പറയുന്നത്. എഴുതി എല്ലാം ആകണ്ടേ. സിഐഡി മൂസയുടെ സമയത്ത് നമ്മുടെ തുടക്ക കാലം, ആദ്യ സിനിമയാണ്. അത് എത്ര നന്നായി നടത്തണം എന്നാണ് ചിന്ത. ഇന്നാണേൽ നമ്മുടെ കുടുംബം നന്നായി നടത്തണമെന്ന ചിന്തയാണ്. ഒന്നിന്റെ പുറകെ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാൽ അത് ശരിയാവില്ല.
പടം വിജയക്കുകയാണെങ്കിൽ എന്തിനേയും അതിജീവിച്ച് പോകാനുള്ള ഇന്ധനം ദിലീപിന് ഉണ്ടെന്ന് പ്രിൻസ് ആന്റ് ദി ഫാമിലി സിനിമ വെച്ച് മാത്രം പറഞ്ഞതല്ല. ഏത് സിനിമയും കൊള്ളാവുന്നതാണെങ്കിൽ ഹിറ്റടിക്കാൻ പാകത്തിൽ ആളുകളുടെ ഇഷ്ടവും പിന്തുണയും ഇപ്പോഴും ദിലീപിനുണ്ട്. ദിലീപ് സഹോദരതുല്യനായ സുഹൃത്താണ്. അദ്ദേഹത്തിന്റെ എല്ലാ അവസ്ഥയിലും കൂടെ നിൽക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ ആദ്യ ചിത്രത്തിന്റെ നിർമ്മാതാവാണ് അദ്ദേഹം.
മമ്മൂക്ക പുതുമുഖങ്ങൾക്ക് ഡേറ്റ് കൊടുത്തു എന്ന് പറയുമ്പോൾ ദിലീപും എന്റെ ആദ്യ പടത്തിനാണ് ഡേറ്റ് തന്നത്. അന്നത്തെ മലയാള സിനിമയിൽ ഏറ്റവും ബജറ്റുള്ള സിനിമയാണ്. അതിന്റെ ഡേറ്റാണ് ദിലീപ് എനിക്ക് തന്നത്. അദ്ദേഹത്തോടുള്ള നന്ദി എനിക്ക് എന്നും ഉണ്ട്. അതുണ്ടാവണ്ടേ. ഒരു മനുഷ്യന് വേണ്ട ഏറ്റവും നല്ല ക്വാളിറ്റി നമ്മൾ നന്ദിയുള്ളവരായിരിക്കണം. ആ സിനിമ 90 ദിവസം കൊണ്ടാണ് പൂർത്തിയായത്. രാവിലെ മുതലങ്ങ് തുടങ്ങുകയാണ്. ചെയ്ത് തീർക്കാനുള്ള പ്രയത്നമാണ്.
ഞാൻ വിശ്വാസിയാണ്, ദൈവ ഭയമുള്ള ആളാണ്. എന്റെ കുടുംബപശ്ചാത്തലം അങ്ങനെയാണ്. സാധാരണ കുടുംബത്തിൽ വളർന്നുവന്നയാളാണ്. ഒരു ശക്തിയിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. നല്ല കർമ്മ ചെയ്യാനും അതിന് അനുസരിച്ച് നല്ല ഫലം ലഭിക്കാനും സാധിക്കുന്നത് ഈ വിശ്വാസം കൊണ്ടാണ്. ജീവിതത്തൽ ശത്രുക്കൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ചെറിയ കാര്യത്തിന് ദേഷ്യപ്പെടുന്ന ആളാണ് ഞാൻ. പക്ഷെ പിന്നീട് അവരോട് സംസാരിക്കും. ആരും എന്നോട് വൈരാഗ്യം വെച്ച് പുലർത്താറില്ലെന്നും അ്ദദേഹം പറഞ്ഞു.
നേരത്തെയും സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മൂസ 2 നന്നായി എഴുതി വരികയാണെങ്കിൽ, രസകരമായ ആ കോമ്പോ ഒന്നിച്ച്, അന്ന് എങ്ങനെ തുടങ്ങിയോ ആ ഊർജ്ജത്തിൽ ഒന്നിച്ച് നിന്ന് മുന്നോട്ട് പോകുക ആണെങ്കിൽ തീർച്ചയായും മൂസ 2 ഉണ്ടാകും.
അത് സംഭവിക്കാനാണ് നമ്മൾ എല്ലാം ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും. ഇത് പുതിയൊരാൾ ചെയ്‌തെങ്കിൽ ബെറ്റർ ആകുമെന്ന് പറയിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. ആദ്യ ഭാഗത്തെ പോലെ തന്നെ കട്ടയ്ക്ക് പിടിച്ച് എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും. അത് ഞാൻ ഉറപ്പ് തരികയാണ്. സ്‌കോട്ട്‌ലാന്റിൽ ആയിരിക്കും ഇൻട്രോഡക്ഷൻ സോങ്’, എന്നാണ് ജോണി ആന്റണി പറഞ്ഞത്.
ആദ്യഭാഗത്ത് ഉണ്ടായിരുന്ന പല അഭിനേതാക്കളും ഇന്നില്ലല്ലോ എന്ന ചോദ്യത്തിന്, ‘തുടർച്ചകൾ വന്നിട്ടുള്ള സിനിമകളിൽ ഒരിക്കലും ഒരു കഥാപാത്രവും നിലനിൽക്കണമെന്ന് നിർബന്ധം ഇല്ല. എനിക്ക് തോന്നുന്നു രണ്ടാം ഭഗത്തിൽ മൂസയും അർജുനും ഉണ്ടായാൽ മതി. അങ്ങനെ ചിന്തിച്ചാലേ പറ്റുള്ളൂ.
ഇല്ലാത്തവരെ നമുക്ക് കൊണ്ട് വരാൻ പറ്റില്ല. നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയാണ്. പക്ഷേ പുതിയ ആൾക്കാരെ വച്ചത് നികത്താൻ ശ്രമിക്കും. ഒരുപാട് കടമ്പകൾ ഉണ്ട് അതിന്’, എന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി. പവി കെയർ ടേക്കർ എന്ന ദിലീപ് ചിത്രത്തിന്റെ പ്രമോഷൻ പ്രസ്മീറ്റിനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
സിഐഡി മൂസ എടുക്കുന്നത് ദിലീപിന്റെ പ്രതിസന്ധി പരിഹരിക്കാനല്ല. ദിലീപിന്റെ പ്രതിസന്ധിയുടെ പീക്ക് ടൈമിൽ നിൽക്കുമ്പോഴാണല്ലോ രാമലീല വരുന്നത്. സിനിമ സംബന്ധമായി ദിലീപിന് ഒരു പ്രതിസന്ധി ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. കേസുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ടാകാം. അത് കോടതി തീരുമാനിക്കട്ടെ. അതിനകത്ത് നമ്മളിപ്പോൾ കമന്റ് പറയേണ്ട കാര്യമില്ല എന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. സിഐഡി മൂസ റിലീസ് ചെയ്തിട്ട് 20 വർഷം പൂർത്തിയായ വേളയിൽ ദിലീപ് പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായികുന്നു. ‘മൂസ വീണ്ടും തിരിച്ചുവരും. സിഐഡി മൂസയുടെ 20 വർഷങ്ങൾ,’ എന്നാണ് ദിലീപ് കുറിച്ചത്.
അതേസമയം, പ്രിൻസ് ആൻഡ് ദി ഫാമിലി എന്ന ചിത്രം വിജയിക്കണം എന്ന് എല്ലാവർക്കും വലിയ ആഗ്രഹമുണ്ടായിരുന്നു എന്നും അതിന് കാരണം ദിലീപ് എന്ന ഘടകമാണ് എന്നും ജോണി ആന്റണി പറഞ്‍ിരുന്നു. ഈ സിനിമയോട് എല്ലാവരും പ്രത്യേക താൽപര്യത്തോടെയാണ് സമീപിച്ചത്. പ്രത്യേകിച്ച് ബിന്റോയുടെ ആദ്യത്തെ സിനിമ. ദിലീപിന്റെ 150-ാമത്തെ സിനിമ എന്നൊക്കെയുണ്ട്. ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു. ഞാൻ ഒരു കാര്യം കൂടി പറയട്ടെ. കാര്യം അത് എനിക്കോർക്കാതിരിക്കാൻ പറ്റില്ല. കൊച്ചിരാജാവ് എന്ന പടം ഫസ്റ്റ് കോപ്പിയായി ഞാൻ ഇങ്ങോട്ട് വരികയാണ്.
ആ സമയം എനിക്ക് ഒരു കോൾ വരികയാണ്. ഇന്നസെന്റേട്ടന്റെ കോളാണ്. ജോണിയാ, ഞാൻ ഇന്നസെന്റാണ്. എങ്ങനെയുണ്ട് നിന്റെ പടം എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ചേട്ടാ നന്നായിട്ടുണ്ട്, ഒരുവിധം വിശ്വാസം ഉണ്ട് എന്ന്. ആ പടം ഓടണം, അയാൾ ഇവിടെ ഉണ്ടാകണം. ഞാൻ ദിലീപിനെ വിളിച്ച് പറഞ്ഞു ദിലീപേ നിന്റെ അപ്പൻ വിളിച്ച് കേട്ടോ എന്ന്. അപ്പോൾ ദിലീപ് ചോദിച്ചു ഏ എന്റെ അപ്പനോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു നിന്റെ സിനിമയിലെ അപ്പൻ എന്ന്. ഇന്നസെന്റേട്ടൻ എന്നോട് പറഞ്ഞതാ അയാളിവിടെ ഉണ്ടാകണം എന്ന്. അതിപ്പോൾ ഓർക്കുമ്പോഴും എന്തോ പോലെ ആണ്. എന്ന് പറഞ്ഞത് പോലെ ദിലീപ് ഇവിടെ ഉണ്ടാകണം എന്നാണ് ജോണി ആന്റണി പറഞ്ഞത്.
2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒന്നടങ്കം ഒരുപോലെ ആസ്വദിച്ചു. ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ ഇന്നും ആവർത്തിച്ച് കാണുന്ന ഈ സിനിമ മലയാളികൾക്ക് സമ്മാനിച്ചത് ചിരിയുടെ മാലപ്പടക്കം ആയിരുന്നു. അത്തരത്തിലൊരു സിനിമ ഇനി ഇൻഡസ്ട്രിയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയവും ആണ്. ജോണി ആൻ്റണിയുടെ കരിയറിലെ തന്നെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറിയത്. തുടർന്ന് കൊച്ചി രാജാവ്, തുറപ്പുഗുലാൻ, സൈക്കിൾ, തോപ്പിൽ ജോപ്പൻ, താപ്പാന തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
അതേസമയം, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രിൻസ് ആന്റ് ഫാമിലി. ദിലീപ് നായകനാകുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിദ്ധീഖ്, മഹിമ നമ്പ്യാർ, ഉർവ്വശി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പവി കെയർടേക്കർ ആയിരുന്നു ഇതിന് മുമ്പ് ദിലീപിന്റേതായി പുറത്തിറങ്ങിയ സിനിമ. സമ്മിശ്ര പ്രതകിരണം മാത്രമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. വിചാരിച്ച അത്ര വിജയം കൈവരിക്കാൻ ഈ ചിത്രത്തിനും ആയില്ല. ഭഭബ ആണ് ദിലീപിന്റേതായി അണിയറയിലുള്ള മറ്റൊരു സിനിമ.
സിനിമ പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.
സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞിരുന്നു.
